BIJU|
Last Modified ചൊവ്വ, 19 ജൂണ്‍ 2018 (14:08 IST)
ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഭൂരിഭാഗം പേരും. ഫാസ്‌റ്റ് ഫുഡ് പതിവാക്കിയതും ഇരുന്നുള്ള ജോലിയുമാണ് പലരുടെയും പൊണ്ണത്തടിക്ക് കാരണം. ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവര്‍ പോലും തടിവയ്‌ക്കാറുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നതാണ് ഇതിനു കാരണം.
രാവിലെ ഉറക്കമുണര്‍ന്ന ശേഷം കാപ്പിയില്‍ ഒരു
മുട്ട കൂടി ചേര്‍ത്ത് കഴിച്ചാല്‍ ശരീരഭാരം കുറയുമെന്നാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ പോഷകാഹാര വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.
ശരീരത്തിന് ഊര്‍ജ്ജം പകരാനും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനും മുട്ട ചേര്‍ത്ത കാപ്പി സഹായിക്കുമെന്ന് ടീം ഡയറക്ടര്‍
മാര്‍ക് ബക്സ് വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് സെന്ററില്‍ പോകുന്നവര്‍ പോലും ഈ രീതി തുടരുന്നവരാണെന്നും ഇദ്ദേഹം പറയുന്നു.
പച്ച മുട്ട കഴിക്കുന്നത് സാല്‍മൊണല്ല എന്ന ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുമെങ്കിലും ചൂട് കാപ്പിയില്‍ മുട്ട ചേര്‍ത്താന്‍ ബാക്‍ടീരിയ നിര്‍ജ്ജീവമാകുമെന്നും വിദഗ്ധര്‍ പറയുന്നു.