1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. health

ചർമ്മത്തിലെ കറുത്ത പാടുകൾ അവഗണിക്കരുത് !

വാർത്ത
ചർമ്മത്തിൽ പലപ്പോഴും വരാറുള്ള കറുത്ത പാടുകൾ നമ്മൾ അത്ര കാര്യമായി എടുക്കാറില്ല. എന്നാൽ ഇവയെ  അങ്ങനെ അവഗണിക്കരുത് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത് പല രോഗങ്ങളുടെയും സൂചനായാകാം.   
 
പ്രമേഹ രോഗികളുടെ ചർമ്മത്തിലും കഴുത്തിന് പിൻഭാഗത്തും കറുത്ത നിറം വരാറുണ്ട്. തടി കൂടുതലുള്ള പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വളരെ കാലമായി പ്രമേഹം ഉള്ളവരിൽ കാൽ മുട്ടുകളിലും കാൽ‌പാദങ്ങളിലും നിറവ്യത്യാസം വരാറുണ്ട്. 
 
ശരീരത്തിൽ കൂടുതലായി ചുവന്ന മറുകുകൾ വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഇതും ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനായാണ്. ശരീരത്തിൽ ഇൻസുലിൽ ഉത്പാദനം കുറയുന്നതുമൂലമാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.  
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
നെയ്യ് കഴിച്ച് തടികുറയ്ക്കാൻ സാധിക്കുമോ ? അറിയൂ !