അവൽ കഴിച്ച് ആരോഗ്യം നേടാം !

Sumeesh| Last Modified വ്യാഴം, 23 ഓഗസ്റ്റ് 2018 (13:42 IST)
നമ്മുടെ വീടുകളിൽ സാധാരനയായി കാണപ്പെടുന്ന ഒന്നാണ് അവൽ. രാവിലെയും വൈകിട്ട് ചയയോടൊപ്പവുമെല്ലാം ചെറു ആഹാരമായി നാം ഇത് ധാരാളം കഴിക്കാറുണ്ട്. എന്നാൽ അവലിൽ നിന്നും നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഒരു പക്ഷേ നമുക്ക് അറിവുണ്ടാവില്ല.

ഏതുപ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണ് അവിൽ. ക്യാൻസാറിനെ പോലും ചെറുത്ത് നിർത്താനുള്ള ശേഷി അവലിന് ഇണ്ട്. അവലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹയിക്കുന്നത്. ഗോതമ്പ് അവിൽ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ ആരോഗ്യകരമായി തന്നെ നിയന്ത്രിക്കാനാകും.

എ, ബി1, ബി2, ബി3, ബി6, ഡി, ഇ എന്നീ ജീവകങ്ങളുടെയും, അയണ്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക് , കോപ്പര്‍, മെഗ്നീഷ്യം, മംഗനിസ് എന്നീ പോഷകങ്ങളുടെയും കലവറയാണ് അവൽ. രക്തത്തിലെ പഞ്ചസാരയുടെഅ അളവ് ക്രമീകരിച്ച് പ്രമേഹത്തെ വരുതിയിലാക്കാനും അവിൽ കഴിക്കുന്നതിലൂടെ സാധിക്കും. സ്ത്രീകൾ അവൽ അഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ബ്രസ്റ്റ് ക്യാൻസർ ഉൾപ്പടെ തടയാനാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :