1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. health

സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടിയാൽ രോഗാണുക്കൾ പമ്പകടക്കും !

വാർത്ത
സ്റ്റീൽ പാത്രങ്ങളെ രോഗണു വിമുക്തമായി സംരക്ഷിക്കുന്നതിന് എണ്ണ പുരട്ടി സൂക്ഷിച്ചാൽ മതിയെന്ന് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ. സ്റ്റീൽ പാത്രങ്ങളിൽ എണ്ണ പുരട്ടി സൂക്ഷിക്കുന്നതിലൂടെ രോഗാണുഇകളുടെ വളർച്ച തടയാനാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഒലീവെണ്ണ, കടുകേണ്ണ, എന്നിവ രോഗാണുക്കളെ ഇല്ലാത്തക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.
 
എ ഡി എസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേർണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൻ‌കിട ഭക്ഷണ നിർമ്മാണശാലകളിൽ ഇത്തരത്തിൽ പാത്രങ്ങൾ എണ്ണ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത് എന്നാണ് പഠനം പറയുന്നത്.
 
എണ്ണ പാത്രത്തിന്റെ വിള്ളലുകളിലേക്കും പോറലുകളിലേക്കും വേഗം പടരുകയും ഈ ഭാഗങ്ങളിലേക്ക് വെള്ളം കടക്കാത്തെ സൂക്ഷിക്കുകയും  ചെയ്യും. ഇതോടെ രോഗാണുക്കളുടെ വളർച്ച തടയപ്പെടും. രോഗാണുക്കൾ പെരുകുന്നത് തടയാനുള്ള എണ്ണയുടെ കഴിവ് കൂടി ചേരുമ്പോൾ പൂർണ്ണാർത്ഥത്തിൽ രോഗാണുക്കൾ ഇല്ലാതാകും എന്ന് പഠനം വ്യക്തമാക്കുന്നു.  
About Writer
Sumeesh
അടുത്ത ലേഖനം
തല മസാജ് ചെയ്‌താല്‍ മുടി കൊഴിയും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം