Sumeesh|
Last Modified ബുധന്‍, 11 ജൂലൈ 2018 (13:11 IST)
ഗർഭധാരണത്തിന് പ്രായം തടസമാണോ എന്ന് പലപ്പോഴും ഉയർന്നു കേൾക്കാറുള്ള ഒരു
ചോദ്യമാണ്.
പലരും മുൻ തലമുറയിൽ പ്രായമായവർ പോലും ഗർഭം ധരിച്ചിരുന്നു എന്നത് ചൂണ്ടികാട്ടിയാണ് ഈ ചോദ്യം ചോദിക്കാറുള്ളത്. എന്നാൽ ഇന്നത്തെ കാലത്തെ ഉത്തരം മറിച്ചാണ് ഗർഭധാരനത്തിന് പ്രായം മിക്കപ്പോഴും തടസം തന്നെയാണ് എന്നതാണ് വാസ്തവം
മാറിയകാലത്തിന്റെ ഭക്ഷണരീതിയും
ആരോഗ്യവുമെല്ലാമാണ് ഇതിന് കാരണം. 35 വയസിനുള്ള ഗർഭധാരനത്തിൽ പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. ഗർഭധാരണത്തിനുള്ള ശേഷി കുറഞ്ഞു വരുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വൈകിയുള്ള ഗർഭധാരണത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ നേരിടാറുണ്ട് എന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.
സ്വാഭാവികമായി ഗർഭം ധരിക്കുന്നതാണ് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും നല്ലത്. വൈകുംതോറും സ്ത്രീകളിൽ ഇതിനുള്ള ശേഷി നഷ്ടപ്പെടുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 35 വയസിനു ശേഷമുള്ള ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും.