ഈ ഭക്ഷണങ്ങൾ എല്ലുകളുടെ ആരോഗ്യം നശിപ്പിക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (19:18 IST)
60 വയസ്സ് വരെ അത്യാവശ്യം ആരോഗ്യത്തോടെ ജോലി ചെയ്യാന്‍ നമുക്കാകുമായിരുന്നു. എന്നാല്‍ ഇന്ന് 25 വയസ് കഴിഞ്ഞ പുരുഷന്മാരില്‍ പോലും ഒരു യാത്രയോ കായികാധ്വാനമോ ചെയ്താല്‍ പിറ്റേന്നുണ്ടാകുന്ന നടുവേദന, സ്ത്രീകളില്‍ പ്രസവം കഴിഞ്ഞാലുണ്ടാകുന്ന വിട്ടുമാറാത്ത നടുവേദന,സന്ധികളിലെ വേദന എന്നിവ ഇന്ന് പതിവാണ്. എന്തുകൊണ്ടാണ് എല്ലുകളുടെ ആരോഗ്യം ഇങ്ങനെ കുറയുന്നു? നമ്മുടെ ശരീരത്തില്‍ എത്തുന്ന ചില ഭക്ഷണങ്ങള്‍ക്ക് ഇതില്‍ പങ്കുണ്ട് എന്നത് എത്ര പേര്‍ക്കറിയാം. നമ്മള്‍ അറിയാതെ തന്നെ എല്ലുകളുടെ ആരോഗ്യം മോശമാക്കാന്‍ ഇത് കാരണമാകുന്നു. നമ്മുടെ ആമാശയത്തില്‍ നിന്നും കാല്‍സ്യം വലിച്ചെടുക്കുന്നതിനെ ഈ ഭക്ഷണങ്ങള്‍ ചെറുക്കുന്നതും എല്ലുകളില്‍ നിന്നും കാല്‍സ്യം വലിച്ചെടുക്കുന്നതുമാണ് ഇതിന് കാരണങ്ങള്‍.

ഒന്നാമതായി സോഡിയം അടങ്ങിയ ഭക്ഷണം. ഉപ്പുള്ള ഭക്ഷണങ്ങള്‍, ഉപ്പാണ് അപകടകാരി. ബേക്കറിയില്‍ നിന്നും വാങ്ങുന്ന ഉപ്പുള്ള ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍,പകുതി കുക്ക് ചെയ്ത് വാങ്ങുന്ന ഭക്ഷണങ്ങള്‍, എന്നിവ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങളാണ്. ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്റെ അളവ് 2.3 ഗ്രാം മാത്രമാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ അഞ്ചോ ആറോ ഇരട്ടി സോഡിയമാണ് നമ്മള്‍ കഴിക്കുന്നത്.

പഞ്ചസാരയാണ് രണ്ടാമത്തെ വില്ലന്‍, ചായയിലും കാപ്പിയിലും ചേര്‍ക്കുന്ന പഞ്ചാസരകള്‍ മുതല്‍ പുറത്ത് നിന്നും വാങ്ങുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പലഹാരങ്ങള്‍ എന്നിവ പ്രശ്‌നകാരിയാണ്. കോളകളും സോഫ്റ്റ് ഡ്രിങ്കുകളുമാണ് എല്ലുകളെ ബാധിക്കുന്ന മറ്റൊരു വസ്തു. ഇതിലടങ്ങിയിട്ടുള്ള ഫോസ്‌ഫോറിക് ആസിഡ് എല്ലുകളെ കാര്യമായി ബാധിക്കും. കോളകളില്‍ ഉള്ള കഫീന്‍ പ്രശ്‌നകാരിയാണ്.ചായയിലും കാപ്പിയിലുമെല്ലാം കഫീന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ കാപ്പി അമിതമായി ഉപയോഗിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതല്ല. ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കാവുന്നതാണ്.

അമിതമായ മദ്യപാനമാണ് എല്ലുകളെ ബാധിക്കുന്ന മറ്റൊരു കാരണം. മദ്യപിക്കുന്നവര്‍ക്ക് വളരെ നേരത്തെ തന്നെ കൈകാല് വേദന, സന്ധിവേദനകള്‍ എന്നിവ വരുന്നതാണ്. അതിനാല്‍ സന്ധിവേദനയുള്ളവര്‍ മദ്യപാനം കുറയ്ക്കണം. റെഡ് മീറ്റുകള്‍ അമിതമായി ഉപയോഗിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. ആഴ്ചയില്‍ 90 ഗ്രാം റെഡ് മീറ്റ് കഴിക്കുമ്പോള്‍ ഇത് ശരീരത്തില്‍ ഫോസ്ഫറസ്‌കാല്‍സ്യം സന്തുലനാവസ്ഥയെ ബാധിക്കുകയും എല്ലുകളുടെ ആരോഗ്യത്തെ അത് ബാധിക്കുകയും ചെയ്യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :