സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 5 ഡിസംബര്‍ 2024 (12:26 IST)
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകളും കണ്ടെയ്‌നറുകളും ഒരിക്കലും വീണ്ടും ഉപയോഗിക്കരുത് എന്നതിന്റെ ഭയാനകമായ കാരണങ്ങള്‍ വെളിപ്പെടുത്തി ശാസ്ത്രജ്ഞര്‍. ഇവ പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുമെങ്കിലും ദശലക്ഷക്കണക്കിന് വിഷ രാസവസ്തുക്കളുടെയും സൂക്ഷ്മ നാനോപ്ലാസ്റ്റിക്കുകളുടെയും ഉറവിടമാണിവ. സിംഗിള്‍ യൂസ് പ്ലാസ്റ്റിക്കുകള്‍ വീണ്ടും ഉപയോഗിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ വെള്ളം ചേര്‍ക്കുന്നതും ചൂടാക്കുന്നതും ഭക്ഷണത്തിലേക്കും വെള്ളത്തിലേക്കും നേരിട്ട് നാനോപ്ലാസ്റ്റിക്, വിഷ രാസവസ്തുക്കള്‍ എന്നിവ എത്താന്‍ കാരണമാകും.
സിന്തറ്റിക് റബ്ബറിലും പ്ലാസ്റ്റിക്കിലും സാധാരണയായി കാണപ്പെടുന്ന സ്‌റ്റൈറീന്‍ എന്ന രാസവസ്തു
അന്നനാളത്തിന്റെയും പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെയും സാധ്യത വര്‍ധിപ്പിക്കുന്നു.