പൊണ്ണത്തടി കുറയണോ ?, ശരീരഭാരം കുറയ്‌ക്കണോ ?; കാബേജ് ജ്യൂസാണ് സൂപ്പര്‍!

 health , life style , food , cabbage , ആരോഗ്യം , ഭക്ഷണം , ശരീരം , കുടവയര്‍
Last Modified തിങ്കള്‍, 19 ഓഗസ്റ്റ് 2019 (20:09 IST)
ജീവിതശൈലി രോഗങ്ങളുടെ ഭാഗമാണ് അമിതവണ്ണവും കുടവയറും. ഇരുന്നുള്ള ജോലിയും ഈ അവസ്ഥയ്‌ക്ക് കാരണമാകുന്നുണ്ട്. പൊണ്ണത്തടി ഭയന്ന് വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നവര്‍ ധാരാളമാണ്.

ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ക്ക് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജ്
ശരീരഭാരം കുറച്ച് സൌന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ദിവസവും ഒരു കപ്പ് കാബേജ് ജ്യൂസ് കുടിച്ചാൽ ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു ഗ്ലാസ് കാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. പൊട്ടാസ്യം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള കാബേജ് കരളിനും ഉത്തമമാണ്.

ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും കാബേജ്
ഉത്തമമാണ്. അൾസർ ഇല്ലാതാക്കാൻ കാബേജ് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. അതേസമയം, തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കാബേജിനോട് അകലം പാലിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :