അനുബന്ധ വാര്‍ത്തകള്‍
- കാബേജിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇതാ
- തല കുളിക്കാന്‍ സോപ്പ് ഉപയോഗിക്കാമോ? ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്
- ഹാപ്പി ഹോര്‍മോണിന്റെ 80ശതമാനവും ഉല്പാദിപ്പിക്കുന്നത് നിങ്ങളുടെ കുടലാണ്, ഇക്കാര്യങ്ങള്‍ അറിയണം
- അപ്പെൻഡിസൈറ്റിസ് ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്; സജീവ രോഗികള്‍ 2000ലേക്ക് കടക്കുന്നു
ഭക്ഷണത്തില്‍ നിന്ന് ഉപ്പ് പൂര്‍ണമായി ഒഴിവാക്കാറുണ്ടോ? മരണം വരെ സംഭവിക്കാം !
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നവരുടെ എണ്ണം ലോകത്തില്‍ വളരെ കൂടുതലാണ്. പലരും ഹൃദയത്തിന്റെ തകരാര്‍ തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. ജീവിതശൈലിയാണ് പലരിലും ഹൃദ്രോഗത്തിനു കാരണമാകുന്നത്. ഹൃദ്രോഗികളില്‍ സ്ഥിതി ഗുരുതരമാകാന്‍ ഉപ്പ് നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് ഇപ്പോഴത്തെ പഠനങ്ങള്‍. ഭക്ഷണത്തില്‍ നിന്ന് ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്ന ഹൃദ്രോഗികളില്‍ മരണസാധ്യത വളരെ കൂടുതലാണത്രേ...!
ഉപ്പിന്റെ കൂടുതല്‍ ഉപയോഗം രക്തസമ്മര്‍ദ്ദം കൂട്ടുമെന്നത് ശരി തന്നെ. എന്നാല്‍ ഉപ്പ് പൂര്‍ണമായി ഒഴിവാക്കുന്നത് അത്ര നല്ല കാര്യമല്ല. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഉപ്പ് ഹൃദയാഘാതം, സ്ട്രോക്ക്, ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്നുള്ള മരണം എന്നിവയില്‍ നിന്ന് തടയുമെന്നാണ് പഠനങ്ങള്‍. അതായത് ഒരു നിയന്ത്രണം വെച്ച് ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യില്ലെന്ന് സാരം.