ആഹാരത്തിന് ശേഷം മാങ്ങ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കുക

വണ്ണം കുറയ്‌ക്കാൻ ആഗ്രഹമുണ്ടോ? മാങ്ങ ഒന്ന് പരീക്ഷിക്കൂ

Rijisha M.| Last Modified വ്യാഴം, 10 മെയ് 2018 (15:48 IST)
പഴങ്ങളെക്കുറിച്ച് പറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നവയയുടെ കൂട്ടത്തിൽ തീർച്ചയായും മാങ്ങയും ഉണ്ടാകും. വേനൽക്കാലമാണ് മാങ്ങയുടെ സീസൺ. പല നിറത്തിലും വ്യത്യസ്‌തമായ രുചികളിലും മാങ്ങ ലഭ്യമാണ്. അതുകൊണ്ടുതന്നെ അത് ഇഷ്‌ടമല്ലാത്തവർ ഉണ്ടാകില്ല. മധുരത്തിന്റെ കാര്യത്തിലും ഇത് കേമൻ തന്നെയാണ്. ഇവയിലൊന്നും മാങ്ങയുടെ സവിശേഷതകൾ ഒതുങ്ങുന്നില്ല. വണ്ണം കുറയ്‌ക്കാൻ ശ്രമിക്കുന്നവരെയും മാങ്ങ സഹായിക്കും. എങ്ങനെയെന്നല്ലേ...

ഫാറ്റ്, വൈറ്റമിനുകളായ ബി6, എ, സി, അയേൺ‍, മഗ്നീഷ്യം, ഫൈബർ‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ മാങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് 55-ൽ കുറഞ്ഞാല്‍ പോഷകം കുറഞ്ഞ ആഹാരമെന്നും 70-ല്‍ കൂടിയാല്‍ പോഷകം ധാരാളമുള്ള ആഹാരം എന്നും പൊതുവെ പറയാറുണ്ട്. എന്നാൽ മാങ്ങയിൽ ഗ്ലൈസെമിക് ഇൻഡക്സ് (GI) 41-നും 60-നും ഇടയിലാണ്. കണക്കുവച്ച് നോക്കിയാൽ മാങ്ങയിൽ ഇതിന്റെ അളവ് ശരിയായ അളവിലാണ്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവരും മാങ്ങ കഴിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല. പക്ഷേ അമിതമായി കഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

എന്നാൽ ആഹാരത്തിന് ശേഷം മാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത ശീലമാണ്. അത് ഭാരം വർദ്ധിക്കാൻ കാരണമാകും. സ്‌നാക്‌സിന് പകരം മാങ്ങ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുവഴിയും വണ്ണം കുറയ്‌ക്കാനാനും. കാര്‍ബോഹൈഡ്രേറ്റും വൈറ്റമിനുകളും മാങ്ങയിൽ ഉള്ളതിനാൽ വർക്ക് ഔട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പ് മാങ്ങ കഴിക്കുന്നത് എനർജി ലെവൽ കൂട്ടാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :