ആസ്‌തമ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷ്യവസ്‌തുക്കള്‍ ഇവയാണ്

 asthma , health , life style , food , ആസ്‌‌തമ , ആരോഗ്യം , ജീവിത രീതി , ഭക്ഷണം
Last Updated: വെള്ളി, 25 ജനുവരി 2019 (13:10 IST)
സ്വാഭാവിക ജീവിത രീതിയെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് ആസ്‌‌തമ. സ്‌ഫോടനാത്മകമായ രീതിയിലാണ് ഈ രോഗം കൂടുതല്‍ പേരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളാണ് ഇതിന്റെ ആദ്യ ലക്ഷണം.

ശ്വാസകോശ നാഡികളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന ആസ്‌തമ. വിവിധതരം അലർജികൾ, ഭക്ഷണം, പെയിന്റ്, നിറങ്ങൾ, പൂക്കൾ എന്നിവയില്‍ നിന്നാണ് അലര്‍ജിയുണ്ടാകുന്നത്. ഇത് കൂടാതെ പലവിധ കാരണങ്ങളുണ്ട് ആസ്‌ത പിടിപെടാന്‍.

ആസ്‌തമ ബാധിച്ചവര്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ചില ആഹാരങ്ങള്‍ ഒഴിവാക്കുകയും മറ്റു ചില വസ്‌തുക്കള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.


ക്ലോറിൻ കലർന്ന വെള്ളം ആസ്‌തമയുള്ളവര്‍ തീര്‍ച്ചയായും ഒഴിവാക്കണം. ചായ, കാപ്പി, ചോക്കലേറ്റ്സ്, നട്സ്, മധുരം, ഉപ്പ് എന്നിവ കുറയ്ക്കണം. കപ്പലണ്ടി, പുളിയുള്ള പഴങ്ങൾ, നിറം ചേർത്ത പാനീയങ്ങൾ, പല ഹാരങ്ങൾ എന്നിവ അലർജി ഉണ്ടാക്കും. റ്റാർട്രാസിൻ, ബെൻസോയേറ്റ്, സൾഫർ ഡയോക്സൈ‍ഡ്, സൾഫൈറ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും കഴിക്കരുത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :