കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വകാര്യ വാര്‍ത്താചാനലുകളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍

ശ്രീനു എസ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (10:06 IST)
കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ജനങ്ങള്‍ക്ക് ജാഗ്രത കുറഞ്ഞ് വരികയാണ്. കോവിഡ് മാനദണ്ഡങ്ങളെ പറ്റി ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിന് വേണ്ടി സ്വകാര്യ വാര്‍ത്താചാനലുകളോടും കോവിഡ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിമഗ് മന്ത്രാലയം ആവശ്യപ്പെട്ടു.

മരുന്നുകളും കര്‍ശന പ്രതിരോധ നടപടികളും എന്ന ആശയത്തെ മുന്‍നിരത്തി കൊണ്ടുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രിട്ടണുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :