ഓക്‌സിജന്‍ ലെവല്‍ താഴുന്നതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 29 മെയ് 2021 (20:13 IST)

കോവിഡ് ബാധിച്ചവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുന്നത് ഓക്‌സിജന്‍ ലെവല്‍ കുറയുമ്പോഴാണ്. ഓക്‌സിജന്‍ ലെവല്‍ കുറയുന്നതിനു ചില ലക്ഷണങ്ങള്‍ കാണിക്കും. കോവിഡ് രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, നിരാശ തോന്നല്‍, രാവിലെ ഉറക്കത്തില്‍ നിന്നു എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട്, ചുണ്ടുകളും മുഖവും നീലയ്ക്കുക എന്നിവ ഓക്‌സിജന്‍ ലെവല്‍ കുറയുന്നതിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. മുതിര്‍ന്നവരില്‍ നെഞ്ചുവേദനയും അനുഭവപ്പെട്ടേക്കാം. കുട്ടികളില്‍ മറ്റ് ചില ലക്ഷണങ്ങള്‍ കാണിക്കും. മൂക്കൊലിപ്പ്, ശ്വസിക്കുമ്പോള്‍ ശബ്ദമുണ്ടാക്കുക, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും തോന്നാത്ത അവസ്ഥ എന്നിവയെല്ലാം കുട്ടികളില്‍ അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ അതിനര്‍ഥം ഓക്‌സിജന്‍ ലെവല്‍ താഴുന്നു എന്നാണ്.

രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ ഒടുവില്‍ ജീവന്‍ പോലും നഷ്ടപ്പെടും. കോവിഡ് പോലെയുള്ള അസുഖം കാരണം ഓക്‌സിജന്റെ അളവ് കുറയുമ്പോള്‍, ശരീരത്തിലെ കോശങ്ങള്‍ക്ക് അവയുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നില്ല. ഓക്‌സിജന്‍ നില വളരെക്കാലം കുറവാണെങ്കില്‍, ചികിത്സയുടെ അഭാവം മൂലം അവയവങ്ങള്‍ തകരാറിലാകാന്‍ തുടങ്ങും. സ്ഥിതി കൂടുതല്‍ മോശമായാല്‍ കേസുകളില്‍ ഇത് മരണത്തിന് കാരണമായേക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :