അനുബന്ധ വാര്‍ത്തകള്‍
- പച്ചക്കറി സൂപ്പ് ഉണ്ടാക്കി നോക്കിയാലോ?
- "ആശങ്ക വേണ്ട" ഐപിഎല്ലിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ
- കോവിഡ്-19: രാജ്യത്ത് 28,529 പേർ നിരീക്ഷണത്തിൽ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും, ബോർഡർ പോസ്റ്റുകളിലും കർശന പരിശോധന
- കൊറോണ വൈറസ് പടരാനുള്ള സാധ്യതകൾ ഇതൊക്കെ
- "ഫുട്ബോളിനും കൊറോണ" യൂറോകപ്പ് ഉപേക്ഷിച്ചേക്കാൻ സാധ്യത, ലീഗ് മത്സരങ്ങൾക്കും ഭീഷണി
കൊറോണയെന്ന് സംശയം; ഭാര്യയെ ബാത്‌റൂമിൽ പൂട്ടിയിട്ട് ഭർത്താവിന്റെ ക്രൂരത
കൊറോണയെക്കുറിച്ച് സംസാരിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്ത ഭാര്യയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ട് ഭർത്താവിന്റെ ക്രൂരത. ഭാര്യയ്ക്ക് കൊറോണ പിടിപ്പെട്ടിട്ടുണ്ടെന്ന സംശയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരം ഒരു പ്രവൃത്തി ചെയ്യാൻ പ്രേരിപ്പിച്ചത്.
സംസാരത്തിനിടെ ഭാര്യ ഭര്‍ത്താവിനോട് പറയുകയായിരുന്നു. വിദേശത്തുനിന്ന് വന്ന ഒരാളുമായി സംസാരിച്ചെന്നും കൊറോണ പിടിപ്പെടുമോ എന്ന് സംശയമുണ്ടെന്നുമാണ് യുവതി പറഞ്ഞത്. ഇതോടെ ഭർത്താവ് ഭാര്യയെ പിടിച്ച് വലിച്ച് കൊണ്ട് പോയി ബാത്ത്‌റൂമിൽ പൂട്ടിയിടുകയായിരുന്നു. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഇന്ത്യയില്‍ 30 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ രോഗം ഭേദമായവരുടെ കണക്ക് കൂടി എടുത്താൽ ഇന്ത്യയിൽ 33 പേർക്കാണ് കൊറോണ ബാധിച്ചത്. അതേസമയം കൊറോണ വൈറസിനേക്കുറിച്ച് ഇന്ത്യക്കാര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യക്ക് പുറത്ത് സഞ്ചരിച്ച് മടങ്ങിയെത്തിവരിലാണ് കൊറോണ വൈറസ് കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയില്‍ തന്നെയുള്ളവര്‍ക്ക് രോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.