"ഫുട്ബോളിനും കൊറോണ" യൂറോകപ്പ് ഉപേക്ഷിച്ചേക്കാൻ സാധ്യത, ലീഗ് മത്സരങ്ങൾക്കും ഭീഷണി

അഭിറാം മനോഹർ| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (11:39 IST)
യൂറോപ്പിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ലീഗുകൾ കൊറോണപേടിയിൽ. രോഗം പടരുന്ന സാഹചര്യത്തെ തുടർന്ന് നേരത്തെ മത്സരങ്ങൾ മാറ്റിവെച്ചിരുന്നു.സ്വിറ്റ്സർലൻഡിലെ ഒന്ന്, രണ്ട് ഡിവിഷൻ ഫുട്ബോൾ ലീഗുകളും രോഗഭീതിയെ തുടർന്ന് 24 വരെ നിർത്തിവെച്ചിരിക്കുകയാണ്. രോഗം നിയന്ത്രണവിധേയമാവാത്ത സാഹചര്യമാണ് തുടരുന്നതെങ്കിൽ ജൂണിൽ നടക്കാനിരിക്കുന്ന യൂറോകപ്പ് ഫുട്ബോൾ മത്സരങ്ങളെയും അത് ബാധിക്കുന്ന സാഹചര്യമുണ്ടാകാം.

ഇതേതുടർന്ന് ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, യൂറോ കപ്പ് എന്നീ ടൂർണമെന്റുകളുടെ മത്സരക്രമം തിരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും പുതിയ തീയ്യതികൾ തീരുമാനിക്കാനുമായി യുവേഫ പ്രത്യേക സമിതി രൂപികരിച്ചു. നിലവിൽ 50,000 മുതൽ ഒരു ലക്ഷം വരെ ആരാധകരാണ് യൂറോപ്പിൽ ഓരോ ഫുട്ബോൾ മത്സരവും കാണാനായെത്തുന്നത്. ഇതിൽ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആരാധകർ എത്തുന്നതിനാൽ രോഗം ഒരു രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് പടർന്ന് പിടിക്കാൻ സാധ്യതയേറെയാണ് ഇതാണ് ഫുട്ബോൾ മത്സരങ്ങളുടെ തീയ്യതികൾ മാറ്റുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നത്.

നേരത്തെ ജർമ്മൻ ബുന്ദസ് ലീഗ് ഫുട്ബോളിൽ ആർബി ലൈപ്സിഷ് – ബയർ ലേവർക്യൂസൻ മത്സരം കാണാൻ ജപ്പാനിൽ നിന്നെത്തിയ ആരാധകരെ സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ലൈപ്‌സിഷ് മാപ്പ് ചോദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :