Coffee: കോഫി കുടിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടും!

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 ജനുവരി 2024 (16:17 IST)
Coffee: അമിതമായി കോഫി കുടിച്ചാല്‍ ശരീരത്തിലെ കൊളസ്‌ട്രോള്‍ കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കൊഫീന്‍ നേരിട്ട് കൊളസ്‌ട്രോള്‍ നിര്‍മിക്കില്ല. ശരീരത്തിലെ മറ്റുപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം വരുത്തിയാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. പഠനങ്ങള്‍ പറയുന്നത് കൊഫീന്‍ സമ്മര്‍ദ്ദം കൂട്ടുമെന്നും ഇതിലൂടെ കോര്‍ട്ടിസോളിന്റെ ഉല്‍പാദനം കൂടുമെന്നും കോര്‍ട്ടിസോള്‍ കൊളസ്‌ട്രോളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നാണ്.

ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ദിവസവും 400മില്ലിഗ്രാം കൊഫീന്‍ സുരക്ഷിതമെന്നാണ്. കാപ്പി വില്ലനല്ല, എന്നാല്‍ കാപ്പിയിലെ കഫീന്‍ വില്ലനാണ്. വീണ്ടും വീണ്ടും കാപ്പി കുടിക്കണമെന്ന് തോന്നുന്നതിന്റെ പ്രധാന കാരണം ഈ കഫീനാണ്. കഫീന്റെ അളവ് വര്‍ദ്ധിച്ചാല്‍ അതു ബാധിക്കുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ്. ഹൃദയമിടിപ്പ് കൂടും, എപ്പോഴും ഛര്‍ദ്ദിക്കാന്‍ തോന്നും. വിറയല്‍, അസ്വസ്ഥത ഇതിന്റെയൊക്കെ കാരണവും ഈ കാപ്പിയിലെ കഫീന്‍ തന്നെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :