ചോക്ലേറ്റ് കഴിച്ചാൽ പിന്നെ രക്തസമ്മർദ്ദത്തെ ഭയക്കേണ്ട, ചെയ്യേണ്ടത് എന്തെന്ന് അറിയൂ !

Last Updated: ശനി, 13 ഏപ്രില്‍ 2019 (18:36 IST)
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചോക്ലേറ്റ് കഴിക്കുന്നത് ഒരു ശീലമായി തന്നെ കൊണ്ടുനടക്കുന്നവർ വളരെ കൂടുതലാണ്. ഇത് നല്ല ശീലമല്ല എന്ന് പലരും പറയാറുമുണ്ട്. എന്നാൽ ചോക്ലേറ്റ് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ.

ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് ശീലമാക്കിയാൽ അമിത രക്തസമ്മർദ്ദത്തെ വെറും ഒരുമാസം കൊണ്ട് നിയന്ത്രിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. മിൽക് ചോക്ലേറ്റും ആരോഗ്യത്തിന് ഗുണകരമാണ് എങ്കിലും 90 ശതമാനം കൊക്കൊ അടങ്ങിയ ഡാർക് ചോക്ലേറ്റാണ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലത്.

ആ‍ന്റീ ഓക്സിഡന്റുകളായ ഫ്ലവനോളുകൾ വലിയ അളവിൽ ഡാർക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ് ചോക്ലേറ്റ് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നത് എന്ന് പോർച്ചുഗല്ലിലെ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോയിമ്പ്രയിലെ ഗവേഷകർ പറയുന്നു. 18നും 27നും ഇടയിൽ പ്രായമുള്ള ആരോഗ്യവാൻ‌മാരായ 30 ഒപേരിലാണ്
ഗവേഷകർ പഠനം നടത്തിയത്.

ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലവനോളുകൾ ഹൃദയ ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതായും ശരീര ഭാരം നിയന്ത്രിക്കുന്നതായും മുറിവുകൾ വേഗത്തിൽ ഉണക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ചോക്ലേറ്റ് കഴിക്കുന്നതിലൂടെ മാനസിക സമ്മർദ്ദത്തെ നിയന്ത്രിക്കാനാകും എന്ന് നേരത്തെ തന്നെ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :