അനുബന്ധ വാര്‍ത്തകള്‍
- കൊളസ്ട്രോൾ വല്ലാതെ കൂടിയാൽ ശരീരം തന്നെ ലക്ഷണങ്ങൾ കാണിക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- Covid: കൊവിഡിന്റെ പുതിയ വകഭേദം ബാധിച്ചോ, ഈ എട്ടുലക്ഷണങ്ങള് ഉണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തണം
- മുംബൈയില്‍ ഓരോ ദിവസവും COPD മൂലം ആറുപേര്‍ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്
- വെജിറ്റേറിയന്സിന് കൊവിഡ് വരാനുള്ള സാധ്യത 39 ശതമാനം കുറവാണെന്ന് റിപ്പോര്‍ട്ട്
- ഡിസംബര്‍ മാസത്തില്‍ പതിനായിരത്തോളം പേര് കൊവിഡ് മൂലം മരിച്ചെന്ന് ലോകാരോഗ്യ സംഘടന
ചൈനീസ് ഗവേഷകര്‍ കൊറോണയുടെ കൂടിയ ഇനത്തെ സൃഷ്ടിക്കുന്നു, എലികളില്‍ 100ശതമാനം മരണനിരക്ക്! ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്
ചൈനീസ് ഗവേഷകര്‍ കൊറോണയുടെ കൂടിയ ഇനത്തെ സൃഷ്ടിക്കുന്നതായി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് കൊവിഡിന്റെ മറ്റൊരും തരംഗം ഉണ്ടാകാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് വന്നത്. കൊറോണയുടെ GX P2V വകഭേദത്തെയാണ് ചൈനീസ് ഗവേഷകര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് തലച്ചോറിനെയാണ് അറ്റാക്ക് ചെയ്യുന്നതെന്നും എലികളില്‍ 100ശതമാനമാണ് മരണനിരക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീജിങിലെ ശാസ്ത്രജ്ഞര്‍ ചൈനീസ് സൈന്യവുമായി ചേര്‍ന്നാണ് വൈറസ് നിര്‍മിക്കുന്നത്.
വൈറസ് ബാധിതരായ എല്ലാ എലികളും എട്ടുദിവസത്തിനുള്ളില്‍ ചത്തുപോയതായും റിപ്പോര്‍ട്ടിലുണ്ട്. എലികളുടെ തലച്ചോറിനെയും കണ്ണുകളെയുമാണ് വൈറസ് കൂടുതലായി ബാധിച്ചത്. അതേസമയം കൊവിഡ് പടരുന്നതുപോലെയല്ല ഈ വൈറസ് പടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.