രേണുക വേണു|
Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:46 IST)
സ്ത്രീകളില്‍ വളരെ സാധാരണയായി കണ്ടുവരുന്ന അസുഖമാണ് സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് ക്യാന്‍സര്‍. കുറച്ച് നാള്‍ മുന്‍പ് വരെ 50 വയസ്സില്‍ കൂടുതലുള്ളവരിലാണ് സ്താനര്‍ബുദം വ്യാപകമായി കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 30 വയസ്സില്‍ താഴെയുള്ള സ്ത്രീകളിലും സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുണ്ട്. ജീവിതശൈലിയും പൊണ്ണത്തടിയുമാണ് സ്തനാര്‍ബുദത്തിനു പ്രധാന കാരണമായി പറയുന്നത്. ചെറിയ പ്രായത്തില്‍ തന്നെ സ്തനാര്‍ബുദം ബാധിക്കുന്നതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികള്‍ക്ക് കൃത്യമായി മുലപ്പാല്‍ കൊടുക്കാത്തത് സ്തനാര്‍ബുദത്തിലേക്ക് നയിച്ചേക്കാം. പ്രസവ ശേഷം ആറ് മാസമെങ്കിലും കൃത്യമായി കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്തിരിക്കണം.
നേരം വൈകിയുടെ ഗര്‍ഭധാരണം സ്തനാര്‍ബുദത്തിനു കാരണമാകുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഹോര്‍മോണ്‍ തെറാപ്പിയും ഒരു വെല്ലുവിളിയാണ്.
പുകവലിയും മദ്യപാനവും ഒരുപരിധി വരെ സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പാരമ്പര്യമായും സ്തനാര്‍ബുദം വരാം. ശരീരഭാരം നിയന്ത്രിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. കാരണം, പൊണ്ണത്തടിയും ജീവിതശൈലിയും സ്തനാര്‍ബുദത്തിലേക്ക് നയിച്ചേക്കാം.