1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Black Fever Kerala

കരിമ്പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം?

Black Fever
നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനി സ്ഥിരീകരിച്ച വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 
 
വളരെയധികം കരുതലോടെ കാണേണ്ട പകര്‍ച്ചപ്പനിയാണ് കരിമ്പനി. മണലീച്ചകളാണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. ഇവയ്ക്ക് കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുണ്ടാകും. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം. 
 
വിട്ടുമാറാത്ത പനി, രക്തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയില്‍ വ്രണങ്ങള്‍ കാണുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. 
 
അടുത്ത ലേഖനം
ഗ്യാസ്ട്രബിള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ ഇവയാണ്