സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 28 മെയ് 2021 (10:43 IST)

കോവിഡ്, ബ്ലാക് ഫംഗസ് രോഗബാധകള്‍ക്കു പുറമേ സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഇതുവരെ 500 ലേറെ പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് കണക്ക്. രണ്ടായിരത്തോളം പേര്‍ക്ക് രോഗബാധ സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2017 ലെ സ്ഥിതി ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. 2017 ല്‍ കേരളത്തില്‍ 21,993 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി രോഗവാഹകര്‍. വീടിനു ചുറ്റും വെള്ളം കെട്ടികിടക്കുന്ന അവസ്ഥ ഒഴിവാക്കണം. വീടും പരിസരവും ശുചിയാക്കണം. കൊതുക് വളരാനുള്ള സാധ്യത ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :