അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളില്‍ H3N2 വൈറസ് ബാധമൂലമുണ്ടാകുന്ന രോഗലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം
- എന്തെങ്കിലും ചവയ്ക്കുക അല്ലെങ്കില്‍ വായയില്‍ സ്പൂണ്‍ വയ്ക്കുക; സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരാതിരിക്കാനുള്ള ടിപ്സുകള്‍
- രണ്ട് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍? ആരോഗ്യം അപകടത്തിലാകാന്‍ അധികം സമയം വേണ്ട !
- ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്ര നാളിയില്‍ സൂചി കുത്തുന്ന പോലെ വേദന; കരുതിയിരിക്കുക വൃക്ക രോഗങ്ങളെ !
- മദ്യപാനത്തേക്കാള്‍ പാരയാണ് പുകവലി ! യുവാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
കോഴിമുട്ടയുടെ ഈ ഭാഗത്തെ സൂക്ഷിക്കണം ! അധികം കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം
മുട്ട ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ദിവസത്തില്‍ ഒരു മുട്ടയെങ്കിലും കഴിക്കുന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആയോ അതുമല്ലെങ്കില്‍ ബുള്‍സ്ഐ ആയോ നമ്മള്‍ കഴിക്കും. വൈറ്റമിനും പ്രോട്ടീനും ഏറെ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥം കൂടിയാണ് മുട്ട. എന്നാല്‍, മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
മുട്ടയുടെ മഞ്ഞക്കരുവില്‍ മാത്രം 180-300 മില്ലിഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. പ്രതിദിനം 300 മില്ലിഗ്രാം കൊളസ്ട്രോള്‍ മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ. അതുകൊണ്ട് മുട്ടയുടെ മഞ്ഞക്കരു അധികം കഴിച്ചാല്‍ ഒരു ദിവസം വേണ്ട കൊളസ്ട്രോളിന്റെ അളവിനേക്കാള്‍ കൂടുതല്‍ ആകും അത്. മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യകരമായ കാര്യമാണ്. അപ്പോഴും മുട്ട കഴിക്കുന്നതിനു കൃത്യമായ അളവ് വയ്ക്കണം. ഹൃദ്രോഗമോ എല്‍ഡിഎല്‍ കൊളസ്ട്രോളോ ഉള്ള ആളുകള്‍ ആഴ്ചയില്‍ മൂന്നില്‍ അധികം മുട്ട കഴിക്കാതിരിക്കുകയാണ് നല്ലത്.
കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഒഴിവാക്കുന്നതാണ് നല്ലത്. സംസ്‌കരിച്ച ഇറച്ചി, മൈദ, പഞ്ചസാര കൂടുതലുള്ള ഭക്ഷണസാധനങ്ങള്‍, ട്രാന്‍സ് ഫാറ്റ് അടങ്ങിയ സംസ്‌കരിച്ച ഭക്ഷണം തുടങ്ങിയവയ്ക്കൊപ്പം മുട്ട ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.
അടുത്ത ലേഖനം