jibin|
Last Updated:
ശനി, 16 സെപ്‌റ്റംബര്‍ 2017 (14:26 IST)
മത്സ്യവിഭവങ്ങള്‍ ഒരു നേരമെങ്കിലും കഴിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. നല്ലൊരു മീന്‍ കറി കൂട്ടിയൊരു ഊണ് ആരുടെയും മനം നിറയ്‌ക്കുമെന്നതില്‍ സംശയമില്ല. പലതരത്തിലുള്ള മത്സ്യങ്ങള്‍ ഇന്ന് ലഭ്യമാകുമെങ്കിലും ആരോഗ്യം പ്രധാനം ചെയ്യുന്നതില്‍ മത്തിക്കൊപ്പം നില്‍ക്കുന്ന മീനാണ് അയല.
വറുത്ത അയലയാണ് കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രീയമെങ്കിലും അയലക്കറിയിലാണ് കൂടുതല്‍
ഗുണങ്ങളുള്ളത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള
അയല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കേമനാണ്. പുളിയുടേയും മുളകിന്റേയും ഗുണങ്ങള്‍ മീന്‍ കറി കഴിക്കുന്നതിലൂടെ ശരിരത്തില്‍ എത്തുകയും ചെയ്യും.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കാനും ശരീരഭാരം കുറയ്‌ക്കാനും അയലയില്‍ അടങ്ങിയിട്ടുള്ള ആസിഡുകള്‍ക്ക് സാധിക്കും. മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുള്ള അയല എല്ലുകള്‍ക്ക് കരുത്ത് പകരും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്‌ക്കാന്‍ സഹായിക്കുന്നതിനൊപ്പം ചര്‍മ്മസംരക്ഷണത്തിനും അയല മികച്ച മരുന്നാണ്. അയേണ്‍, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള അയല മുടി കൊഴിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യും.