അപർണ|
Last Modified ബുധന്‍, 2 മെയ് 2018 (13:02 IST)
പോഷക സമൃദ്ധമാണ് ആപ്പിൾ. ദിവസവും ഒരു
ആപ്പിൾ വീതം കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണ് വിദഗ്ധർ പറയുന്നത്. ശരീരകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് ആപ്പിള്‍ പതിവാക്കുന്നവര്‍ ധാരാണമാണ്. അതിനാല്‍ തന്നെ
കഴിക്കാത്തവരായി ആരും തന്നെയില്ല.
സ്‌ത്രീകളുടെ ലൈംഗിക ജീവിതത്തില്‍ ആപ്പിളിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല. ആപ്പിള്‍ ശീലമാക്കുന്ന വഴി കിടപ്പറയില്‍ സ്‌ത്രീകള്‍ക്ക് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും അത്യുത്തമമാകുമെന്നാണ് കണ്ടെത്തല്‍.
ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന ആരോഗ്യമുള്ള സ്‌ത്രീകള്‍ക്ക് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കുമത്രേ. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോളും ആന്റി ഓക്‌സിഡന്റും സ്ത്രീകളിലെ ജനനേന്ദ്രിയത്തിലേക്കുള്ള രക്തപ്രവാഹത്തെ ത്വരിതപ്പെടുത്തി സ്ത്രീകള്‍ക്ക് ലൈംഗികതയില്‍ കൂടുതല്‍ ഉണര്‍വ് നല്‍കും. ഇതുവഴി
കൂടിയ തോതില്‍ ലൈംഗിക ആവേശം ഉണ്ടാകുകയും രതിമൂര്‍ഛയുടെ മായികലോകത്ത് എത്താന്‍ സാധിക്കും.
കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്ന ലൈംഗിക വേളയില്‍ ശരീരത്ത് ജലാംശം നിലനിര്‍ത്തുന്നതിനും കൂടുതല്‍ കരുത്ത് പകരുന്നതിനും ആപ്പിള്‍ സഹായ പ്രധമാണ്. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്ന സ്‌ത്രീകള്‍ക്ക് ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും.
ലൈംഗിക ഉണര്‍വ് നല്‍കുന്നതിനൊപ്പം കിടപ്പറയില്‍ ക്ഷീണം കുറയ്ക്കുന്നതിനും സഹായിക്കും. ദിവസവും ഒന്നോ രണ്ടോ ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് മറ്റ് സ്ത്രീകളേക്കള്‍ ലൈംഗിക സംതൃപ്തിയും ആവേശവും ഉണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തി. കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ,വിറ്റാമിൻ കെ, കാത്സ്യം, കാർബോ ഹൈഡ്രെറ്റ് തുടങ്ങി മനുഷ്യ ശരീരത്തിന് ആവശ്യമായ അനേകം ധാതുക്കളാല്‍ സമ്പുഷ്ടമായ ആപ്പിള്‍ ലൈംഗിക ജീവിതത്തിന് ഉണര്‍വ് നല്‍കുന്ന ഫലം കൂടിയാണ്.