അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം; പ്രശ്‌നം ഗുരുതരമാണ്

അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടെങ്കില്‍ ശ്രദ്ധിക്കണം; പ്രശ്‌നം ഗുരുതരമാണ്

 aluminium foil , food , health , ആഹാരം , ഭക്ഷണം , അലുമിനിയം ഫോയില്‍
jibin| Last Updated: ബുധന്‍, 21 മാര്‍ച്ച് 2018 (14:48 IST)
പുത്തന്‍ ആഹാര രീതികളും ഭക്ഷണക്രമങ്ങളും കടന്നുവന്ന ഇന്നത്തെ കാലത്ത് വീടുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയില്‍. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ ചൂടോടെ
ഇരിക്കുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്.

അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞെടുത്താലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ക്കമറിയില്ല. വിവാഹ പന്തലുകളിലും റസ്‌റ്റോറന്റുകളിലും ഉപയോഗിക്കുന്ന ഇവ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ അലുമിനിയം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രകാശത്തെയും ഓക്സിജനെയും തടയായാന്‍ അലുമിനിയം ഫോയിലിന് സാധിക്കുന്നതാണ് ഭക്ഷണം കേട് കൂടാതിരിക്കാന്‍ സഹായിക്കുന്നത്. എന്നാല്‍, ഇങ്ങനെ മൂന്നോ നാലോ മണിക്കൂർ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ അതില്‍ ബാക്ടീരിയ പെരുകുകയും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുകയും ചെയ്യും.

ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങുമെന്നതാണ് പ്രശ്‌നകാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :