പുകവലിക്കുന്ന സ്ത്രീകള്‍ ജാഗ്രത. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് ചര്‍മ്മത്തില്‍ അടയാളങ്ങളും മുഖക്കുരുവും വരാനുള്ള സാധ്യത ഏറെയാണെന്നാണ് പുതിയ കണ്ടെത്തല്‍.
യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് പുതിയ പഠനം നടത്തിയത്. പുകവലിക്കുന്നവരുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുമെന്നും അങ്ങനെ പാടുകളും മുഖക്കുരുവും ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്. ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഡെര്മറ്റോളോജിയില് പുതിയ കണ്ടു പിടിത്തത്തെ കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
25നും അന്പതിനും ഇടയില്‍ പ്രായമുള്ള ആയിരം സ്ത്രീകളിലാണ് പഠനം നടത്തിയത്. പുകവലിക്കുന്നവരില്‍ 42ശതമാനത്തിനും മുഖക്കുരു ഉണ്ടായി എന്ന് കണെത്തുകയുണ്ടായി. അതേസമയം, പുകവലിക്കാത്തവരില്‍ പത്തിലൊരാള്ക്കാണ് മുഖക്കുരു ഉണ്ടായത്.