ഡെങ്കിപ്പനി

WEBDUNIA|
രോഗനിര്‍ണ്ണയം

രോഗത്തെ വിശകലനം ചെയ്യുന്നത്, രോഗി വസിക്കുന്ന ചുറ്റുപാടുകള്‍, രോഗിയുടെ കഫ, മല, മൂത്രാദികളുടെ ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ്. ഡെങ്കിപ്പനി ബാധിച്ച രോഗികളുടെ ലബോറട്ടറിയിലെ രക്ത പരിശോധനാ റിപ്പോര്‍ട്ടുകളില്‍ ശ്വേതരക്താണുക്കളുടെ കുറവും പ്ളേറ്റ്ലറ്റുകള്‍ എണ്ണത്തില്‍ കുറവാകുന്നതും ചിലതരം എന്‍സൈമുകളുടെ അഭാവവും വെളിപ്പെടുന്നുണ്ട്.

രക്ത പരിശോധനയിലൂടെ മാത്രമേ ഡെങ്കിപ്പനി ഉണ്ടോ ഇല്ലയോ എന്നു തീര്‍ച്ചയാക്കാന്‍ കഴിയൂ. ക്ളിനിക്കല്‍ പരിശോധന മൂലം രോഗം ഡെങ്കിപ്പനിയാണോ അഥവാ മലേറിയയോ ലെപ്റ്റോസ്പൈറോസിസോ എലിപ്പനിയോ ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.

ചികിത്സ ആദ്യമായി ചെയ്യേണ്ടത് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ വേണ്ടിയുള്ള ആന്‍റിബയോട്ടിക്കുകള്‍ നല്‍കുക എന്നുള്ളതാണ്. രക്തസ്രാവമുണ്ടാവുകയാണെങ്കില്‍ രോഗിക്ക് രക്തം കുത്തിവയ്ക്കേണ്ടതത്യാവശ്യമാണ്.

ഷോക്ക് വരികയാണെങ്കില്‍ ഓക്സിജന്‍, ദ്രവരൂപത്തിലുള്ള ഭക്ഷണം എന്നിവ നല്‍കേണ്ടതും സദാ സമയവും രോഗിയെ നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുമാണ്. സാധാരണഗതിയില്‍ മിക്ക രോഗികളും രോഗവിമുക്തരാവും. മരണസംഖ്യ ഒരു ശതമാനത്തോളം മാത്രമേ ഡെങ്കിപ്പനി മൂലമുണ്ടാവുകയുള്ളൂ. എന്നാല്‍ മരണനിരക്ക് കുട്ടികളില്‍ കൂടുതലാണ്.

രോഗപ്രതിരോധം

കൊതുകുകളെ നിയന്ത്രിക്കലും, നിവാരണം ചെയ്യലുമാണ് ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍"ം. ഡെങ്കിപ്പനിക്കെതിരെയുള്ള ഒരു വാക്സിന്‍ കണ്ടുപിടിച്ചിട്ടുള്ളത് പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. കമ്പോളത്തിലിതുവരെ അവ ലഭ്യമായിട്ടില്ല.

ഡെങ്കിപ്പനിപോലെ തന്നെ മഞ്ഞപ്പനി തുടങ്ങിയ അപൂര്‍വമായ രോഗങ്ങളും ഇത്തരം കൊതുകുകളുടെ കാരണം കൊണ്ടാണ് വ്യാപിക്കുന്നതെന്നതുകൊണ്ട് അവയുടെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :