ഡെങ്കിപ്പനി

WEBDUNIA|
ഡെങ്കിപ്പനി എന്ന രോഗത്തിനു കാരണം ഫ്ളാവി വൈറസ് ആണ്. നാലു വ്യത്യസ്ത തരത്തിലുള്ള ഈ വൈറസ്സുകള്‍ നാലു തരത്തിലാണ് ഈ രോഗത്തെ പ്രത്യക്ഷമാക്കുന്നത് എയ്ഡെസ് ഈജിപ്തി എന്ന ജാതിയില്‍ പെടുന്ന കൊതുകുകളുടെ കടിമൂലമാണ് ഈ രോഗം പരക്കുന്നത്.

ഈ രോഗം പ്രധാനമായും കാണപ്പെടുന്നത് ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്, പ്രത്യേകിച്ചും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍. അടുത്തകാലത്തായി ഇന്ത്യ ഉള്‍പ്പൈടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഈ രോഗം വര്‍ദ്ധിച്ചുവരുന്നു.

കാരണവും രോഗം പകരുന്ന വിധവും

എയ്ഡെസ് ഈജിപ്തി വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മനുഷ്യവാസത്തിനടുത്തുള്ള ശുദ്ധജലം ലഭിക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളര്‍ന്ന് വലുതാകുന്നത്. ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുന്നതും.

കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പനി, ചിക്കുംഗുനിയാ എന്നീ പനികള്‍ പകരുന്നതിനും പ്രധാന കാരണം എയ്ഡെസ് ഈജിപ്തി കൊതുകുകള്‍ തന്നെയാണ്.

രോഗലക്ഷണങ്ങള്‍

മിക്കവാറും പകര്‍ച്ചവ്യാധികളെല്ലാം രോഗി അറിയാതെതന്നെ ശരീരത്തില്‍ സംക്രമണം നടത്തുന്നവയാണ്. കടുത്ത പനിയോടൊപ്പം കഠിനമായ ശരീരവേദനയും ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. ശരീര ഭാഗങ്ങളില്‍ ചൊറിഞ്ഞുപൊട്ടല്‍ ഉണ്ടാകും. എല്ലുപോലും പൊട്ടുന്നു എന്ന തോന്നല്‍ ഉളവാകുന്ന രീതിയിലുള്ള കഠിനമായ വേദനയാണ് ഉണ്ടാകുന്നത്.

അതിനുശേഷം ഏതാനും ദിവസങ്ങള്‍ക്കു ശേഷം സാധാരണ ഗതിയില്‍ രോഗി സുഖം പ്രാപിക്കും. അപൂര്‍വം ചില രോഗികള്‍ക്ക് കടുത്ത രക്തസ്രാവമോ ബോധക്കേടോ ഉണ്ടാകും. യഥാര്‍ത്ഥ സന്ധിരോഗികളല്ലെങ്കില്‍ പോലും ഡെങ്കിപ്പനി ബാധിച്ച് രോഗം കൂടുതലാകുമ്പോള്‍ സന്ധികളിലും കടുത്ത വേദന അനുഭവപ്പെടുന്നു. ഇതു കൂടാതെ കടുത്ത തലവേദന, ഛര്‍ദ്ദി, കാഴ്ചയ്ക്കു മങ്ങല്‍ എന്നിവയും ഉണ്ടാകുന്നു.

രോഗികളില്‍ പേശികളില്‍ വേദനയും ചൊറിഞ്ഞുപൊട്ടലും കാണാന്‍ കഴിയും, ഇത് രണ്ടു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. വലിയ പ്രശ്നങ്ങളില്ലാത്ത രോഗികള്‍ സാധാരണ ഗതിയില്‍ സുഖം പ്രാപിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ഈ രോഗം വളരെ പ്രശ്നങ്ങളുണ്ടാക്കുന്നു - അമിതമായ രക്തസ്രാവം തുടങ്ങിയവ.

വ്യാപനം തടയുകയാണ് അത്യാവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :