കരുതിയിരിക്കുക ...രക്തസമ്മര്‍ദ്ദത്തെ

WEBDUNIA|
വൈദ്യശാസ്ത്രത്തില്‍ നിശ്ശബ്ദനായ കൊലയാളി എന്നാണ് രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലും രക്തസമ്മര്‍ദ്ദമുണ്ട്. ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ കാരണങ്ങളില്‍ 50 ശതമാനവും രക്തസമ്മര്‍ദ്ദമാണ്.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നതും (ഹൈപ്പര്‍ടെന്‍ഷന്‍) വളരെയധികം താഴ്ന്നു പോകുന്നതും അപകടകരമാണ്. തലയുടെ പിന്‍ഭാഗത്ത് വേദന, ഉറക്കക്കുറവ്, അമിത ദേഷ്യം, ക്ഷീണം, നടക്കുമ്പോള്‍ കിതയ്ക്കുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം

അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലാണെങ്കില്‍ നെഞ്ചുവേദനയും അനുഭവപ്പെടും. ഇത് വല്ലാതെ മൂര്‍ച്ഛിച്ചാല്‍ ഹൃദയം, വൃക്ക, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

വിളര്‍ച്ച, ബോധക്കേട്, തലകറക്കം, പെട്ടെന്ന് ഇരിക്കുകയും നില്‍ക്കുകയും ചെയ്യുമ്പോഴുള്ള അസ്വസ്ഥത, തളര്‍ച്ച, വൈകാരികവിക്ഷോഭം, തണുപ്പു തോന്നുക എന്നിവയാണ് രക്തസമ്മര്‍ദ്ദം കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍. കടുത്ത വൈകാരിക ക്ഷോഭം, മരുന്നുകളുടെ അലര്‍ജി, ശരീരത്തിലെ ജലാംശം കുറയുക, മദ്യത്തിന്‍റെ ദൂഷ്യഫലങ്ങള്‍ തുടങ്ങിയവയെല്ലാം ഹൈപ്പര്‍ടെന്‍ഷന് കാരണമാകാം.

സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദം പെതുവേ കുറവായാണ് കാണുന്നതെങ്കിലും ഗര്‍ഭകാലത്ത് ഈ പ്രശ്നം കണ്ടു വരാറുണ്ട്. ഗര്‍ഭിണികളില്‍ പത്ത് ശതമാനത്തോളം പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്ക്. ആര്‍ത്തവവിരാമകാലത്ത് ചെയ്യാറുള്ള ഹോര്‍മോണ്‍ ചികിത്സ, വന്ധ്യത അകറ്റാനും സൗന്ദര്യ വര്‍ദ്ധനവിനും ചെയ്യുന്ന ചില ഹോര്‍മോണ്‍ ചികിത്സകള്‍ എന്നിവയും അമിത രക്തസമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്.

രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍

സസ്യഭുക്കുകളില്‍ രക്തസമ്മര്‍ദ്ദം കുറവായാണ് കാണുന്നത്. പച്ചക്കറികളിലെ പൊട്ടാസ്യം രോഗസാധ്യത കുറയ്ക്കുന്നു. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ശീലമാക്കുക.

പതിവായി വ്യായാമം ചെയ്യുക.

കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ നോക്കുക. യോഗയും ധ്യാനവുമൊക്കെ സംഘര്‍ഷം ഒഴിവാക്കും.

ശരീരഭാരവും തടിയും കൂടാതെ ശ്രദ്ധിക്കുക. പതിവായി ഇറച്ചി കഴിക്കുന്നത് രോഗസാധ്യത കൂട്ടും.

പ്രായമേറുന്തോറും രോഗസാധ്യത കൂടും. 40 വയസ്സിന് ശേഷം മാസത്തിലൊരിക്കല്‍ രക്തസമ്മര്‍ദ്ദം പരിശോധിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :