സജിത്ത്|
Last Modified വെള്ളി, 3 നവംബര്‍ 2017 (15:51 IST)
മസ്തിഷ്ക്കപ്രവര്‍ത്തനത്തെ താല്‍ക്കാലികമായി തകരാറിലാക്കുന്ന അവസ്ഥയാണ് ഡെലീറിയം.അള്‍ഷിമേഴ്സ് എന്ന ഗുരുതരമായ രോഗാവസ്ഥയുടെ തുടക്കമാവാം ഇത്. ഓര്‍മ്മ, ബുദ്ധി, ചിന്ത എന്നിവ തകരാറിലാകുകയും ഭയം, അസ്വസ്ഥത, അശ്രദ്ധ, ബോധം മങ്ങുക, ചുറ്റുപാടുകള്‍ തെറ്റായി വിലയിരുത്തുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
കാരണങ്ങള്‍:
* മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, മെനിഞ്ജൈറ്റിസ്, എന്‍സഫലൈറ്റിസ്
* ഹെമറേജ് തുടങ്ങിയ രോഗങ്ങള്‍
* അന്ത:സ്രാവഗ്രന്ഥികളുടെ തകരാറുകള്‍ പ്രമേഹം, തൈറോയ്ഡ്, പിറ്റ്യുറ്ററി അഡ്രിനാല്‍ ഗ്രന്ഥികളുടെ തകരാറുകള്‍.
* കരള്‍ രോഗങ്ങള്‍ - (ഹെപ്പാറ്റിക് എന്‍സഫലോപ്പതി)
* വൃക്ക രോഗങ്ങള്‍ - (യൂറിമിക്ക് എന്‍സഫലോപ്പതി)
* ശ്വാസകോശ രോഗങ്ങള്‍ ഃ (ഹൈപ്പേക്സിയ)
* ഹൃദയ രോഗങ്ങള്‍ - (കാര്‍ഡിയാക് ഫെലട്യൂവല്‍, ഹൈപ്പോടെന്‍ഷന്‍)
* ശരീര ജലാംശത്തിലും, ലവണങ്ങളിലും ഉണ്ടാകുന്ന അസുന്തലിതാവസ്ഥ. ഉദാ: വയറിളക്കം, ഛര്‍ദ്ദി.