മൂത്രം പിടിച്ചുവയ്ക്കരുത്; ഗുരുതര രോഗങ്ങള്‍ക്കു കാരണമാകും

മൂത്രം കൂടുതല്‍ നേരം പിടിച്ചു വയ്ക്കുന്നത് മൂത്രസഞ്ചിയെ ദുര്‍ബലമാക്കും

Urine, Urine Infection Reason, Urine Infection Symptoms, മൂത്രത്തില്‍ പഴുപ്പ്, മൂത്രസഞ്ചി
രേണുക വേണു| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (13:01 IST)
Infection

ശരീരത്തില്‍ ദ്രാവക മാലിന്യം അടിഞ്ഞു കൂടുമ്പോള്‍ അത് പുറത്തേക്ക് കളയുന്നത് മൂത്രത്തിലൂടെയാണ്. ചില സമയത്ത് കംഫര്‍ട്ട് ആയ സ്ഥലം ലഭിക്കാതെ വരുമ്പോള്‍ നമ്മള്‍ മൂത്രം പിടിച്ചുവയ്ക്കാന്‍ ശ്രമിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനു വലിയ ദോഷം ചെയ്യും. ഒരുപാട് സമയം മൂത്രം പിടിച്ചുവയ്ക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. സ്ഥിരമായി മൂത്രം പിടിച്ചുവയ്ക്കുന്ന ആളുകളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൂത്രം കൂടുതല്‍ നേരം പിടിച്ചു വയ്ക്കുന്നത് മൂത്രസഞ്ചിയെ ദുര്‍ബലമാക്കും. മൂത്രസഞ്ചി പൊട്ടുന്ന ഗുരുതര അവസ്ഥയിലേക്ക് വരെ ഇത് നയിച്ചേക്കാം. മൂത്രം പിടിച്ചുവയ്ക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ ബാക്ടീരിയ അടിഞ്ഞു കൂടുന്നു. ഇത് മൂത്രസഞ്ചിയിലെ അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രം പിടിച്ചു വയ്ക്കുന്നവരില്‍ മൂത്രനാളിയിലെ അണുബാധയും കാണപ്പെടുന്നു. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും വേണം.

മൂത്രത്തില്‍ പഴുപ്പ്, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ വരാനും സാധ്യതയുണ്ട്. സ്ഥിരമായി മൂത്രം പിടിച്ചു വയ്ക്കുന്ന പുരുഷന്‍മാരില്‍ വൃഷണം അസാധാരണ വലിപ്പത്തില്‍ എത്താന്‍ സാധ്യതയുണ്ട്. ഇത് വൃഷണ അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭിണികള്‍ ഒരു കാരണവശാലും മൂത്രം പിടിച്ചു വയ്ക്കരുത്. ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :