സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 27 ഏപ്രില്‍ 2023 (10:17 IST)
വേനല്‍ക്കാലമെത്തിയതോടെ പലവിധ രോഗങ്ങളും വ്യാപകമായി. പ്രായഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന വൈറല്‍ രോഗമാണ് ചെങ്കണ്ണ്.
പ്രധാന ലക്ഷണങ്ങള്‍
കണ്ണിന് ചുവപ്പുനിറം, പോളയിടുങ്ങല്‍, വെള്ളമൊലിക്കല്‍, തരുതരുപ്പ്.
വായുവില്‍ സദാ സജീവമായ അണുക്കള്‍ എപ്പോഴും കണ്ണില്‍ പ്രവേശിക്കാം. ചിലരില്‍ ഒന്നു രണ്ടു ദിവസത്തെ തരുതരുപ്പിനു ശേഷം ചുവപ്പു നിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കരടുവീണെന്ന പ്രതീതിയാണുണ്ടാവുക.
കാര്യമായി പരിഗണിക്കുക
മാരകമായ രോഗമല്ലെങ്കിലും കാര്യമായി പരിഗണിച്ചില്ലെങ്കില്‍ ചെങ്കണ്ണ് കോര്‍ണിയയെ ബാധിച്ച് കാഴ്ച പ്രതികൂലമാകാന്‍ കാരണമാവും. സാധാരണയായി കോര്‍ണിയയെയല്ല രോഗം ബാധിക്കാറ്. ചുറ്റുമുള്ള വെള്ള സ്ഥലങ്ങളിലാണ് ചുവപ്പുനിറം പടരുക. ഏതെങ്കിലും പ്രത്യേക കാലത്തല്ല രോഗം പടരുന്നത്. രോഗകാരണം വൈറസ് ആയതുകൊണ്ട് ചികില്‍സ ഫലപ്രദമല്ല. എന്നാല്‍ അസ്വസ്ഥതകള്‍ രൂക്ഷമാക്കുന്ന ബാക്ടീരിയകളെ തടയാനാണ് മരുന്നു ഉപയോഗിക്കുന്നത്.