പിസിഓഎസ് ഉള്ളവരാണോ, ഇക്കാര്യങ്ങളില്‍ ശ്രദ്ധവേണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 ഫെബ്രുവരി 2023 (08:37 IST)
ഇന്ന് സ്ത്രീകളില്‍ സര്‍വസാധാരമായിക്കൊണ്ടിരിക്കുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് പിസിഓഎസ്. ഇവരില്‍ പ്രമേഹവും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖത്തൊക്കെ മുടി വളരാനും ഉള്ള മുടികള്‍ കൊഴിയാനും ഈ രോഗാവസ്ഥ കാരണമാകും. ഇത് നിയന്ത്രിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അയണിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. അല്ലെങ്കില്‍ ഇതിനുള്ള സപ്ലിമെന്റുകള്‍ എടുക്കാം. മത്സ്യം, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലൊക്കെ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ ഗ്ലൂട്ടണ്‍ അടങ്ങിയ ഭക്ഷണങ്ങളും പാലിന്റെ ഉപയോഗവും പൂര്‍ണമായും ഒഴിവാക്കണം. ഇത് ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. സമ്മര്‍ദ്ദം കഴിയും വിധം ഒഴിവാക്കാന്‍ ശ്രമിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :