സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 12 ഫെബ്രുവരി 2023 (19:20 IST)
ഇന്ന് ചെറുപ്പക്കാരില്‍ വരെ സാധാരണമായിരിക്കുകയാണ് ഫാറ്റി ലിവര്‍. ലിവറിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് ഫാറ്റിലിവറിന് കാരണം. ലിവറില്‍ കൊഴുപ്പ് അടിയുന്നതും ലിവറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആഴ്ചയില്‍ 150 മിനിറ്റ് എയ്‌റോബിക് വ്യായാമങ്ങള്‍ ചെയ്യുന്നത് ഫാറ്റിലിവര്‍ കുറയ്ക്കാന്‍ സഹായിക്കും. അമേരിക്കന്‍ ജേണലായ ഗാസ്‌ട്രോഎന്‍ഡോളജിയില്‍ വന്ന ഒരു പഠനമാണ് ഇത് കാണിക്കുന്നത്.
മദ്യപാനത്തിലൂടെയല്ലാത്ത ഫാറ്റിലിവര്‍ ലോകത്ത് മൂന്നില്‍ ഒരാള്‍ക്ക് ഉണ്ടെന്നാണ് കണക്ക്. ഫാറ്റിലിവര്‍ പിന്നീട് ലിവര്‍ സിറോസിസിലും കാന്‍സറിലേക്കും വഴിവച്ചേക്കും.