ശരീരമാസകലമുള്ള പുകച്ചിലാണോ പ്രശ്നം ? സൂക്ഷിക്കണം... അതൊരു ലക്ഷണമാണ് !

health , health tips , jaundice , ആരോഗ്യം ,  ആരോഗ്യ വാര്‍ത്ത ,  മഞ്ഞപ്പിത്തം
സജിത്ത്| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:27 IST)
വൈറസ് പടര്‍ത്തുന്ന ഒരു രോഗമാണ്. കരളിനെ ബാധിക്കുന്ന ഈ രോഗത്തിന് കാരണം പ്രധാനമായും ശുചിത്വമില്ലായ്മയാണ്. മലിനജലം കുടിക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും രോഗം വരാനുള്ള സാദ്ധ്യത ഏറെയാണ്. മലം, മൂത്രം, രക്തം എന്നിവ വഴിയും ഈ രോഗം പകരുന്നു. ഈച്ചകള്‍, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവയും രോഗ കാരണമാണ്.

മഞ്ഞപ്പിത്തം രണ്ട് തരത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് എ യും ഹെപ്പറ്റൈറ്റിസ് ബി യും. രോഗം പരത്തുന്ന വൈറസുകളെയും ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. മണ്ണിലും നഖത്തിലും ചര്‍മ്മത്തിലും മൂത്രത്തിലും മലത്തിലും മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദ്ദി , ശരീരമാസകലം പുകച്ചില്‍, ദാഹം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നതും പകരുന്നതും ഒരു പരിധി വരെ തടയാനാവും. ശുതിത്വമാണ് പ്രധാനം. ചുറ്റുപാടും ശരീരവും വൃത്തിയായിരിക്കണം, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, ദിവസേന കുളിക്കണം, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം, കുളം, പുഴ എന്നിവിടങ്ങളിലെ കുളി ഒഴിവാക്കുകയും വേണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :