ആ സമയങ്ങളില്‍ മരവിപ്പ് അനുഭവപ്പെടുന്നുണ്ടോ ? ഭയപ്പെടേണ്ട... പരിഹാ‍രമുണ്ട് !

ലൈംഗിക മരവിപ്പു പരിഹരിക്കാം

relation , women , health , relationship ,  ബന്ധം ,  ആരോഗ്യം ,  സ്ത്രീ ,  സ്ത്രീകള്‍ക്ക് മാത്രം
സജിത്ത്| Last Modified ശനി, 21 ഒക്‌ടോബര്‍ 2017 (16:42 IST)
ദാമ്പത്യജീവിതത്തിന്‍റെ രസം‌കെടുത്തുന്ന ലൈംഗിക മരവിപ്പിനെ ശരിയായ വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ജീവിതം ദുരിതത്തിലായേക്കാം. പല ഘട്ടങ്ങളിലാണ് ലൈംഗിക മരവിപ്പ് ഉണ്ടാകുക. ചിലര്‍ക്ക് ദാമ്പത്യത്തിന്‍റെ തുടക്കത്തില്‍ തന്നെ ഈ അവസ്ഥ ഉണ്ടായേക്കാം.

വളര്‍ന്നുവന്ന സാഹചര്യം, ലൈംഗികതയോടുള്ള ഭയം, ബാല്യത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍, പങ്കാളിയോടുള്ള വെറുപ്പോ താത്പര്യക്കുറവോ ഒക്കെയാണ് സാധാരണ ഗതിയില്‍ വില്ലനാകുന്നത്. ഭക്തിയുടെയും ചിട്ടയുടെയും നാലതിരിനുള്ളില്‍ ജീവിച്ചവര്‍ക്കും ഈന്‍ പ്രശ്നം ഉണ്ടായേക്കാം.

ദാമ്പത്യം ഒരു ഘട്ടം പിന്നിടുമ്പോള്‍ ലൈംഗിക മരവിപ്പ് ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. പങ്കാളി അമിതമായ ഭക്തിയുടെ പാത സ്വീകരിക്കുക, ആരോഗ്യപരമായ പ്രശ്നങ്ങള്‍, മാനസികമായ അകല്‍ച്ചകള്‍, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രശ്നക്കാരാകുന്നത്.

പങ്കാളിയില്‍ അസ്വസ്ഥതയും അതൃപ്തിയും സൃഷ്ടിച്ചേക്കാവുന്ന ഈ സാഹചര്യം ബന്ധങ്ങളുടെ തകര്‍ച്ച വരെ എത്തിയേക്കാം. രണ്ടുഘട്ടങ്ങളിലും സെക്സോളജിസ്റ്റിന്‍റെയോ മാര്യേജ് കൌണ്‍സിലറുടെയോ സഹായം തേടുക അത്യാവശ്യമാണ്. മാത്രമല്ല പങ്കാളിയുടെ സഹിഷ്ണുതയും ക്ഷമയും സഹകരണവും വളരെ അത്യാവശ്യമാണ്.

സ്നേഹവും പ്രണയവും നഷ്ടമായില്ലെന്ന് പരസ്പരം ബോദ്ധ്യപ്പെടുത്തുകയാണ് ദാമ്പത്യത്തിന്‍റെ പ്രാഥമികമായ പാഠം. ഒരു പൂവിനു പോലും പ്രണയം ഉണര്‍ത്താന്‍ കഴിയുന്നത്ര ലോലമാകണം ദാമ്പത്യത്തിന്‍റെ അന്തരീക്ഷം. ലൈംഗികതയും ദാമ്പത്യവും ഭദ്രമാകാനും അതുതന്നെ മാര്‍ഗ്ഗം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :