കൊവിഡിന് ശേഷം ടിഇഡി കൂടുന്നു, ലക്ഷണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 മെയ് 2023 (09:52 IST)
കൊവിഡിന് ശേഷം തൈറോയിഡ് ഐ ഡിസീസ് കൂടുതലായി കണ്ടുവരുന്നു. തൈറോയിഡ് ഐ ഡിസീസ് അഥവാ ടെഡ് രോഗികള്‍ക്കുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ പലതാണ്. കണ്ണില്‍ വരള്‍ച്ച, വേദന, ചുവന്ന നിറം, ഡബിള്‍ വിഷന്‍, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പകല്‍ സമയങ്ങളിലാണ് ലക്ഷണങ്ങള്‍ തീവ്രമാകുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലും കാണുന്നത്.

30മുതല്‍ 50വയസിനിടയില്‍ പ്രായമുള്ളവരില്‍ാണ് രോഗം കൂടുതലായി കാണുന്നത്. കൊവിഡിന് ശേഷം ആളുകളില്‍ തൈറോയിഡ് ലെവലില്‍ വ്യത്യാസം വന്നത് രോഗത്തിന് ആക്കം കൂട്ടിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :