സജിത്ത്|
Last Modified ബുധന്‍, 23 ഓഗസ്റ്റ് 2017 (14:00 IST)
സ്മാര്‍ട്ട്ഫോണ്‍ കാണാതാകുന്ന സമയത്തോ കയ്യില്‍ കരുതാന്‍ മറന്നു പോവുമ്പോഴോ ഫോണിലെ ചാര്‍ജ്ജ് തീര്‍ന്ന് ഓഫ് ആവുന്ന വേളയിലോ നിങ്ങള്‍ അസ്വസ്ഥരാവാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം... അത്
നോമോഫോബിയ എന്ന ഒരു മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. സ്മാര്‍ട്ട്ഫോണ്‍ കയ്യില്‍ ഇല്ലാതിരിക്കുന്ന അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ എന്നറിയപ്പെടുന്നത്.
മൊബൈല്‍ നഷ്ടപ്പെട്ടതായി ഉറക്കത്തില്‍ സ്വപ്‌നം കാണാറുണ്ടെങ്കില്‍ അത് നോമോഫോബിയയുടെ ലക്ഷണമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചില ആളുകള്‍ തലയിണയുടെ അടിയിലോ കിടക്കുന്നതിന് തൊട്ടടുത്തോ ഫോണ്‍ വച്ചായിരിക്കും ഉറങ്ങുക. ഉറക്കത്തിനിടയില്‍ അയാളുടെ കയ്യുകള്‍ ഫോണിലേക്ക് നീങ്ങിച്ചെല്ലുന്നുണ്ടെങ്കില്‍ അതും നോമോഫോബിയയുടെ ഒരു ലക്ഷണമാണെന്നാണ് വിദഗ്ദര്‍ പറയുന്ന്ത്
ഫോണ്‍ കാണാതായ വേളയില്‍ വല്ലാതെ പരിഭ്രമം ഉണ്ടാകുകയും വിയര്‍ക്കുകയും തലചുറ്റുകയും എന്താണ് ഇനി ചെയ്യുക എന്നൊരു അവസ്ഥ ഉണ്ടാകുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. പ്രധാനപ്പെട്ട ഒരു കോള്‍ പ്രതീഷിച്ചിരിക്കുമ്പോള്‍ മൊബൈലുമായി ബാത്ത്‌റൂമില്‍ പോകുന്നത് തെറ്റല്ല. എന്നാല്‍ ഏതുസമയത്തും ഇത് ഒരു ശീലമാണെങ്കില്‍ അതും നോമോഫോബിയയുടെ ലക്ഷണമാണ്.