സ്ത്രീ സുന്ദരിയായാല്‍ മാത്രം പോര. നടപ്പിലും എടുപ്പിലും എല്ലാം ആ സൌന്ദര്യം കാത്തു സൂക്ഷിച്ചേ മതിയാവൂ. സുന്ദരി സുഗന്ധി കൂടിയാവാന്‍ ഇതാ ചില സുഗന്ധമുള്ള അറിവുകള്‍,
സുഗന്ധം പരത്തുന്ന ധാരാളം പെര്‍ഫ്യൂമുകള്‍ വിപണിയില്‍ സുലഭമാണ്. പെര്‍ഫ്യൂം തിരഞ്ഞെടുക്കാന്‍ അവയെ കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
പൂക്കളുടെ സുഗന്ധമുള്ള പെര്‍ഫ്യൂമുകള്‍ എല്ലാവര്‍ക്കും സുപരിചിതമായിരിക്കും. ഇവ ഏതവസരത്തിലും ഉപയോഗിക്കാവുന്നതാണ്. റോസ്, ബ്ലോസം, ജാസ്മിന്‍ എന്നിവ സാധാരണയായി ലഭ്യമാവുന്ന ഫ്ലോറല്‍ പെര്‍ഫ്യൂമുകളാണ്.
സിട്രസ് പെര്‍ഫ്യൂമുകളാണ് മറ്റൊരിനം. നാരങ്ങ, മധുര നാരങ്ങ തുടങ്ങിയവയുടെ മണം പരത്തുന്ന പെര്‍ഫ്യൂമുകളാണിവ.
ഷിപ്‌രാ എന്നയിനം പെര്‍ഫ്യൂമുകള്‍ പലര്‍ക്കും പരിചിതമായിരിക്കില്ല. നേര്‍ത്ത, ആകര്‍ഷക സുഗന്ധം പരത്തുന്ന തരമാണിത്. പ്രകൃതിജന്യമായ വസ്തുക്കള്‍ ചേര്‍ത്താണ് ഇത്തരം പെര്‍ഫ്യൂമുകള്‍ നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഓറിയന്‍റല്‍ പെര്‍ഫ്യൂമുകളില്‍ കുന്തിരിക്കം, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ‘സ്പൈസി’ സുഗന്ധമായതിനാല്‍ ശൈത്യകാലത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം.
‘സ്പോര്‍ട്ടി’ മണമാണ് ഗ്രീന്‍ പെര്‍ഫ്യൂമുകളുടേത്. ഇവ ഔഷധ ചെടികളില്‍ നിന്നും ഫേണില്‍ നിന്നും നിര്‍മ്മിക്കുന്നു. യാത്രയിലും വീടിനു വെളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴും ഗ്രീന്‍ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്നത്നന്നായിരിക്കും.
PRATHAPA CHANDRAN|
ആഹാര പദാര്‍ത്ഥങ്ങളുടെ മണം പൊഴിക്കുന്ന ഫണ്‍ പെര്‍ഫ്യൂമുകളും വിപണിയില്‍ സുലഭമാണ്. വാനില, കോഫീ, ചോക്കളേറ്റ് തുടങ്ങിയവയുടെ ഹൃദയഹാരിയായ മണം ഇഷ്ടമുള്ളവരെ ഫണ്‍ പെര്‍ഫ്യൂം നിരാശപ്പെടുത്തില്ല.