ആകര്‍ഷണീയത എന്ന് പറയുമ്പോഴേ മുഖ സൌന്ദര്യത്തെക്കുറിച്ചാവും ആലോചിക്കുക. മുഖം മാത്രമാണോ സ്ത്രീയെ മനോഹരിയാക്കുന്നത്. അല്ലേയല്ല, കൈകള്‍, കഴുത്ത്, എന്തിനേറെ കൈമുട്ട് പോലും നിങ്ങളെ “സെക്സി” ആക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
മുഖത്തിന് അതിരുകള്‍ കല്‍പ്പിക്കാതെയിരുന്നാല്‍ തീര്‍ച്ചയായും കഴുത്തിനും ശ്രദ്ധ ലഭിക്കും. ഉദാഹരണത്തിന് മുഖത്ത് ഒരു ഫൌണ്ടേഷന്‍ ഇടുകയാണെങ്കില്‍ അത് കഴുത്തിലേക്കും വ്യാപിപ്പിക്കാം. പൌഡര്‍ ആണെങ്കിലും ഇതു തന്നെ ചെയ്യണം. അങ്ങനെ ആയാല്‍ മുഖത്തിനും കഴുത്തിനും നിറവ്യത്യാസമുണ്ടാവില്ല.
മുഖം കഴുകുമ്പോഴും കഴുത്തിനെ മറക്കേണ്ട. മുഖം കഴുകുന്ന അവസരത്തില്‍ കഴുത്തു കൂടി വൃത്തിയാക്കാന്‍ ഓര്‍ക്കണം.
ദിവസവും രാത്രി കഴുത്തില്‍ ഏതെങ്കിലും ‘നരിഷിംഗ് ക്രീം’ പുരട്ടുന്നതും നല്ലതാണ്. താഴെ നിന്ന് മുകളിലേക്ക് വേണം ക്രീം പുരട്ടേണ്ടത്.
രണ്ട് കപ്പ് റോസ് വാട്ടറില്‍ രണ്ട് ടീ സ്പൂണ്‍ ഗ്ലിസറിന്‍, രണ്ട് ടീ സ്പൂണ്‍ ബൊറാക്സ് പൌഡര്‍ (സോഡിയം ബോറേറ്റ്) എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം കഴുത്തില്‍ പുരട്ടുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.
തടിച്ച കഴുത്തുള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല. ലളിതമായ ഒരു വ്യായാമത്തിലൂടെ ഇതിനു പരിഹാരം കാണാം. താടി മുന്നോട്ട് തള്ളിച്ച് കഴുത്ത് ഉയര്‍ത്തിപ്പിടിക്കുക. മുപ്പത് സെക്കന്‍റ് നേരം ഈ നിലയില്‍ തുടരണം. ദിവസേന അഞ്ച് തവണ ഇങ്ങനെ ചെയ്യുന്നത് കഴുത്തിന്‍റെ മനോഹാരിത വര്‍ദ്ധിപ്പിക്കും.
PRATHAPA CHANDRAN|
കഴുത്തിനെ കൂടി പരിചരണത്തിന്‍റെ പരിധിയിലാക്കിയില്ലേ? ഇനി തലയുയര്‍ത്തി നടക്കൂ...നിങ്ങള്‍ സുന്ദരിയാണ്, സെക്സിയും!