മുടിക്ക് വേണ്ടത് പ്രകൃതിയുടെ തലോടല്‍

WDWD
പണ്ടുകാലം മുതല്‍ തന്നെ കേരളത്തിലെ സ്ത്രീകള്‍ മുടി സംരക്ഷിക്കുന്നതിന് സമയം കണ്ടെത്തിയിരുന്നു. മുടിയുടെ നൈസര്‍ഗ്ഗിക സൗന്ദര്യം നിലനിര്‍ത്തുന്നതിന് വീടുകളില്‍ സുലഭമായി കിട്ടുന്ന താളികള്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തി താളി, ചീവയ്ക്കാപ്പൊടി എന്നിവയാണവ.

ഇത് ഉപയോഗിക്കുന്നതു വഴി തലയ്ക്കും കണ്ണിനും കുളിര്‍മ്മയും മുടിക്ക് ആരോഗ്യവും അഴകും ഉണ്ടാകുന്നു.

ജീവിത സാഹചര്യങ്ങള്‍ മാറിയതോടെ സ്ത്രീകള്‍ക്ക് ഇതിനൊന്നും സമയമില്ലാതായി. പക്ഷെ, മുടിയുടെ സൗന്ദര്യം സംരക്ഷിക്കുന്നതിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് നല്ലത്.

കാരണം കമ്പോളത്തില്‍ നിന്ന് വാങ്ങുന്ന ഷാമ്പൂവിലും മറ്റും ഒട്ടേറേ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി കൊഴിച്ചില്‍, വരള്‍ച്ച, മുടിപൊട്ടിപ്പോകല്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

പല കാലാവസ്ഥയിലും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് മുടിയെ കുറിച്ച് ഉണ്ടാകാറുണ്ട്. ചൂട് കാലാവസ്ഥയില്‍ വരണ്ട് ചര്‍മ്മമുള്ളവര്‍ക്കും സാധാരണ ചര്‍മ്മം ഉള്ളവര്‍ക്കും താരന്‍ ഒരു പ്രധാന പ്രശ്നമായി മാറുന്നു.

വീട്ടില്‍ സുലഭമായി കിട്ടുന്നതും അധികം പണച്ചെലവില്ലാത്തതും പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാത്തതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :