തിളങ്ങുന്ന ചര്‍മ്മത്തിന്

FILEFILE
തിളങ്ങുന്ന ചര്‍മ്മം യുവതികളുടെ സ്വപ്നമാണ്. പക്ഷേ, പലരും ചര്‍മ്മ പരിപാലനത്തില്‍ ശ്രദ്ധ നല്‍കാറില്ല എന്നതാണ് വാസ്തവം. ചര്‍മ്മത്തെ സംരക്ഷിക്കുന്നില്ല എങ്കില്‍ സ്വാഭാവികത നഷ്ടപ്പെട്ട് തിളക്കമറ്റു പോവുമെന്ന് ഓര്‍ക്കുക.

പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെട്ട സന്തുലിത ഭക്ഷണവും ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ചര്‍മ്മ ഭംഗി നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. കടുത്ത സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതും ചര്‍മ്മത്തിന്‍റെ സ്വാഭാവികത നിലനിര്‍ത്തും.

ചര്‍മ്മ ഭംഗി നിലനിര്‍ത്താനായുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമ്പോള്‍ അവ നിങ്ങളുടെ ശരീരത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതുമുണ്ട്.

ക്ലന്‍സിംഗ്

മുഖം ഫേസ് വാഷ് ഉപയോഗിച്ച് ദിവസേന രണ്ട് നേരം കഴുകി വൃത്തിയാക്കുന്നത് നല്ലതാണ്. കഴുകിയ ശേഷം വൃത്തിയുള്ള കോട്ടന്‍ തുണി ഉപയോഗിച്ച് മുഖം തുടയ്ക്കണം. മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ക്ലന്‍സിംഗ് വലിയൊളരവ് വരെ ആശ്വാസമാണ്.

എപ്പോഴും വീര്യം കുറഞ്ഞ ക്ലന്‍സര്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വീര്യം കൂടിയവ ശരീരം ഉത്പാദിപ്പിക്കുന്ന സ്വാഭാവിക എണ്ണമയം ഇല്ലാതാക്കുക മാത്രമല്ല അലര്‍ജിക്കും കാരണമായേക്കാം.

ടോണിംഗ്

ക്ലന്‍സിംഗ് നടത്തിയിട്ടും അവശേഷിക്കുന്ന അഴുക്ക് ടോണര്‍ ഉപയോഗിച്ച് നീക്കാം. ചര്‍മ്മത്തെ തണുപ്പിക്കാനും ആര്‍ദ്രമാക്കാനും ടോണിംഗ് സഹായിക്കും.

ടോണര്‍ തെരഞ്ഞെടുക്കുമ്പോള്‍ അത് ആല്‍ക്കഹോള്‍ മുക്തമാണെന്ന് ഉറപ്പ് വരുത്തണം. ആല്‍ക്കഹോള്‍ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കുമെന്ന് ഓര്‍മ്മിക്കുക.

മോയിശ്‌ചറൈസിംഗ്

മോയിശ്‌ചറൈസിംഗ് ചര്‍മ്മത്തിന് ആവശ്യമായ പോഷക പരിചരണം നല്‍കും. ശരീരത്തെ പോലെ തന്നെ ചര്‍മ്മത്തിനും പോഷക പരിചരണം ആവശ്യമാണ്.

ദിവസവും ഉറങ്ങാന്‍ പോവുന്നതിന് മുമ്പ് ചര്‍മ്മം വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഉറങ്ങുന്ന സമയത്ത് ചര്‍മ്മത്തിലെ കോശങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനം നടത്താന്‍ ഇത് സഹായമാവും.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :