മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണത്തിന് ചെയ്യേണ്ടത് ഇത്രമാത്രം!

Rijisha M.| Last Modified വ്യാഴം, 3 ജനുവരി 2019 (11:55 IST)
മഞ്ഞുകാലമായാൽ എല്ലാവർക്കും ചർമ്മത്തിന് പല പല പ്രശ്‌നങ്ങൾ ആണ്. ചർമ്മത്തിന് ധാരാളം പ്രശ്‌നങ്ങൾ സംഭവിക്കുന്ന സമയമാണിത്. ചർമ്മം വരണ്ടുണങ്ങുന്നതാണ് ഏറ്റവും കൂടുതൽ പേരും നേരിടുന്ന പ്രശ്‌നം. അന്തരീക്ഷത്തിൽ ഈർപ്പം കുറവായതിനാൽ ത്വക്ക് രോഗങ്ങളും ഈ സമയം രൂക്ഷമാവുന്നു.

താരൻ, പാദം വിണ്ടുകീറൽ‍, ഫോര്‍ഫൂട്ട് എക്‌സീ, പലതരം അലര്‍ജികൾ‍, കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ എന്നിവയാണ് മറ്റ് പ്രധാന വില്ലൻമാർ. എന്നാൽ ഈ സമയത്തെ ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ടത് സോപ്പിന്റെ ഉപയോഗമാണ്. സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കാനാണ് ശ്രമിക്കേണ്ടത്.

ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കുക. ക്ലെന്‍സേഴ്‌സ് ഡോക്ടറുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുക്കേണ്ടത്. കുളിക്കുന്ന വെള്ളത്തിൽ ബാത്ത് ഓയിൽ ചേർക്കുന്നത് നല്ലതാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്‌ ഉടനെ തന്നെ മോയിസ്‌ചൈറസര്‍ ഉപയോഗിക്കേണ്ടതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :