മുഖക്കുരുവും, മുഖത്തെ ചുളിവുകളും മാറാന്‍ ബീറ്റ്റൂട്ട് മാത്രം മതി!

മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് കൊണ്ട് എന്തൊക്കേ ചെയ്യാം എന്ന് നോക്കാം.

Last Modified ശനി, 24 ഓഗസ്റ്റ് 2019 (16:00 IST)
ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് ബീറ്റ്റൂട്ട്. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, മുഖത്തെ ചുളിവുകൾ എന്നിവ മാറ്റാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. മുഖത്തെ ചുളിവുകൾ മാറാൻ ബീറ്റ്റൂട്ട് കൊണ്ട് എന്തൊക്കേ ചെയ്യാം എന്ന് നോക്കാം.

1.ഒരു ടീസ്പൂൺ പാൽ, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, രണ്ട്
ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്ത ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ച്ചയിൽ മൂന്ന് തവണ ഇത് ചെയ്യുന്നത് ചർമ്മത്തിന് നല്ലതാണ്.

2. മൂന്ന് ടീസ്പൂൺ തൈര് നാല് ടീസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ നല്ല പോലെ മിക്സ് ചെയ്യുക. 15 മിനിറ്റ് മുഖത്തിടുക. ശേഷം ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖം കഴുകുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :