മുഖം വെട്ടിത്തിളങ്ങാൻ ഫെയർനെസ്ക്രീം; ഉണ്ടാക്കുന്ന വിധം

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (11:41 IST)
സൌന്ദര്യം സംരക്ഷിക്കുന്നതിന്റെ കാര്യത്തിൽ മലയാളികൾ എന്നും ഒരുപടി മുന്നിലാണ്. ഇതിനായി എന്തു പരീക്ഷണം വേണമെങ്കിലും നടത്താറുണ്ട്. എന്നാൽ, മുഖത്തിനു ചേരാത്തതെന്തെങ്കിലും ആണ് പരീക്ഷിക്കുന്നതെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടായി മാറും. അതിനു അത്രവലിയ സമയം ഒന്നും വേണ്ട.

ഈ സൗന്ദര്യവർധകങ്ങൾ നമുക്ക് വീട്ടിൽത്തന്നെ ചെയ്യാൻ സാധിച്ചാലോ. അത്തരത്തിൽ മുഖകാന്തി വർധിപ്പിക്കുന്ന ഫെയർനെസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. :

ആവശ്യമായ വസ്തുക്കൾ

ചെമ്പരത്തിപ്പൂവ്
കൂവപ്പൊടി
രക്തചന്ദനം
നറുനീണ്ടിക്കിഴങ്ങ്
മോര് (അല്ലെങ്കിൽ തൈര്)

ഉണ്ടാക്കുന്ന വിധം:

ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലർത്തി മുഖത്ത് പുരട്ടുക. എണ്ണമയമുള്ള ചർമക്കാർ മോരിലും അല്ലാത്തവർ നെയ്യിലും കലർത്തി തേയ്ക്കുന്നതാണ് ഉത്തമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :