തക്കാളി പോലെ ചുവക്കണോ; പരീക്ഷിക്കൂ തക്കാളി ഫേഷ്യൽ

തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും.

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (16:57 IST)
ധാരാളം ഗുണങ്ങളുള്ള പഴമാണ് തക്കാളി. തക്കാളി മുഖത്ത് പുരുട്ടുന്നത് ചർമ്മസൗന്ദര്യത്തിന് അത്യുത്തമമാണ്.തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ കളയാൻ സഹായിക്കുന്നു. മുഖക്കുരു, വരണ്ട ചർമ്മം എന്നീ പ്രശ്നങ്ങൾ മാറ്റാൻ അത്യുത്തമമാണ്.

തക്കാളി ഫേഷ്യൽ ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
തക്കാളി: 2 എണ്ണം
പഞ്ചസാര:1 സ്പൂൺ

തക്കാളി ഫേഷ്യൽ തയ്യാറാക്കുന്ന വിധം:-

തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :