വേഴ്ച എപ്പോഴൊക്കെ വേണം?

FILEWD
ആഴ്ചയില്‍ എത്ര പ്രാവശ്യം ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനാണ് നിങ്ങള്‍ക്ക് താല്പര്യം?അടുത്തിടെ നടത്തിയ ഒരു ആഗോള സര്‍വേയിലെ ചോദ്യമായിരുന്നു ഇത്. 27000 പേരാണ് സര്‍വേയിലെ ചോദ്യത്തിന് പ്രതികരണമറിയിച്ചത്.

കുറഞ്ഞത് മൂന്ന് പ്രാവശ്യമെങ്കിലും ലൈംഗിക വേഴ്ച ആഗ്രഹിക്കുന്നുവെന്നാണ് കുടുതല്‍ പേരും ഉത്തരം നല്‍കിയത്. എന്നാല്‍ നല്ലൊരു ഭാഗം പേര്‍ ആഴ്ചയില്‍ എല്ലാ ദിവസവും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടണണമെന്ന് ആഗ്രഹമുളളവരാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ ഒരേ താല്പര്യമാണ് എന്നും സര്‍വേയില്‍ വെളിപ്പെട്ടു.

ബ്രിട്ടീഷുകാരായ വനിതകളുടെ അഭിപ്രായത്തില്‍ ലൈംഗിക വേഴ്ചയ്ക്ക് മുന്‍പ് തങ്ങള്‍ക്ക് കുടുതല്‍ സ്നേഹപരിലാളനകള്‍ പുരുഷന്‍‌മാരില്‍ നിന്നു ലഭിക്കണമെന്നാണ്. അതേസമയം, ലൈംഗിക പൂര്‍വ കേളികളില്‍ മാത്രം കാര്യമില്ലെന്നും വേഴ്ചയില്‍ സ്ത്രീകള്‍ കൂടുതല്‍ മുന്‍‌കൈ എടുത്താലേ സംഭോഗത്തില്‍ ഉദേശിക്കുന്ന ആനന്ദം ലഭിക്കുകയുള്ളൂ എന്നുമാണ് പുരുഷന്‍‌മാര്‍ പറയുന്നത്.

അല്പസ്വല്പം തമാശ പറയുന്ന പുരുഷന്‍‌മാരുമായി വേഴ്ച നടത്താന്‍ താല്പര്യം കൂടുതലാണെന്ന് സര്‍വേയില്‍ പങ്കെടുത്ത ബ്രിട്ടീഷുകാരികളില്‍ പകുതിയും വെളിപ്പെടുത്തി. വൃത്തികെട്ട ശീലങ്ങള്‍ ഉള്ള പുരുഷന്‍‌മാരില്‍ ഒരു താല്പര്യവും തോന്നാറില്ലെന്നും സ്ത്രീകള്‍ തുറന്നു പറഞ്ഞു.

അല്പസവല്പം നര്‍മ്മബോധമില്ലാത്ത സ്ത്രീകളുമായി ലൈംഗിക വേഴ്ചയ്ക്ക് തങ്ങളും താല്പര്യം കാണിക്കില്ലെന്നാണ് പുരുഷന്മാരും അഭിപ്രായപെടുന്നത്. സ്ത്രീ സുന്ദരിയും ആകര്‍ഷകമായ ശരീര വടിവുകള്‍ ഉള്ളവളുമാണെങ്കില്‍ ലൈംഗിക വേഴ്ചയ്ക്ക് താല്പര്യമുണരുമെന്നും പുരുഷന്‍‌മാര്‍ സമ്മതിച്ചു.

ലണ്ടന്‍| WEBDUNIA|
ആരോഗ്യമുള്ള പുരുഷന്‍‌മാരെ ആണ് തങ്ങള്‍ക്ക് താല്പര്യം എന്നും സ്ത്രീകള്‍ വെളിപ്പെടുത്തുകയുണ്ടാ‍യി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :