താപനം വൃക്ക രോഗം വര്‍ദ്ധിപ്പിക്കും?

PROPRO
ആഗോളതാപനം മൂലം കാലാവസ്ഥയ്ക്ക് വലിയ മാറ്റം സംഭവിക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കാലാവസ്ഥാ മാറ്റം ഭൂമിയിലെ സാഹചര്യം തന്നെ മാറ്റിമറിക്കും. ഇത് മനുഷ്യരുടെ നിലനില്പിന് തന്നെ പ്രശ്നം സൃഷ്ടിക്കും.

എന്നാല്‍, ഇതിന് പുറമെ മറ്റൊരു പ്രശ്നത്തിനും ആഗോള താപനം കാരണമാകുമെന്ന് അമേരിക്കയിലെ ഗവേഷകര്‍ പറയുന്നു. ആഗോള താപനം മൂലം വൃക്കയില്‍ കല്ലുകളുണ്ടാകുന്ന കേസുകള്‍ വര്‍ദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.

സാധാരണ ചൂട് കൂടിയ കാലാവസ്ഥയിലാണ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകുന്ന രോഗം വ്യാപകമാകുന്നത്. ധാതുക്കളും ലവണങ്ങളും വൃക്കയില്‍ അടിഞ്ഞ് കൂടുന്നതാണ് വൃക്കയില്‍ കല്ലുണ്ടാകാന്‍ കാരണം. ശരീരത്തില്‍ നിന്ന് അമിതമായി ജലം നഷ്ടപ്പെടുന്നതും കാരണമാണ്.

വൃക്കയില്‍ കല്ലുകളുണ്ടാകുന്നതും താപനിലയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമേരിക്കയില്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍, നിലവില്‍ ഈ രോഗം കൂടുതലുളള പ്രദേശങ്ങളില്‍ വരും ദശകങ്ങളില്‍ ഈ രോഗത്തിന് വലിയ വര്‍ദ്ധന തന്നെ ഉണ്ടാവുമെന്ന് കണ്ടെത്തുകയുണ്ടായി. ചിലയിടങ്ങളില്‍ ഇപ്പോള്‍ ഉള്ളതില്‍ നിന്നും 30 ശതമാനം വരെ വര്‍ദ്ധന ഉണ്ടാകുമെന്നാണ് കണ്ടെത്തിയത്.

WEBDUNIA|
ഇതു പ്രകാരം ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ഈ രോഗം ബാധിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയില്‍ മാത്രം വൃക്കയില്‍ കല്ലുകള്‍ മൂലമുണ്ടാകുന്ന രോഗം ചികിത്സിക്കുന്നതില്‍ നിലവിലുള്ളതില്‍ നിന്നും 25 ശതമാനം അധികം ചെലവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :