കണ്ണട വെച്ചാല്‍ ജോലികിട്ടും ?

WEBDUNIA|
PRO
വെച്ചാല്‍ ജോലികിട്ടുമോ? ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇന്‍റര്‍വ്യൂ സമയത്ത് കണ്ണട വെച്ചിരുന്നാല്‍ ജോലി ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ബ്രിട്ടണില്‍ നടത്തിയ സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

കോളജ് ഓഫ് ഒപ്റ്റോമെട്രിസ്റ്റ്സ് നടത്തിയ പഠന പ്രകാരം, കണ്ണട ധരിച്ചാല്‍ ഒരാള്‍ കൂടുതല്‍ പ്രൊഫഷണലായി കാണപ്പെടുമെന്ന് മൂന്നിലൊന്ന് ബ്രിട്ടീഷുകാരും വിശ്വസിക്കുന്നു. കൂടുതല്‍ ധിഷണാശക്തിയുള്ളവരാണെന്ന് തോന്നിക്കാന്‍ കണ്ണടയ്ക്ക് കഴിയുമെന്നാണ് 43 ശതമാനം ഇംഗ്ലീ‍ഷുകാര്‍ കരുതുന്നത്.

കൂടുതല്‍ വായിക്കുന്നതു മൂലമാണ് കാഴ്ചശക്തിക്ക് കോട്ടം സംഭവിക്കുന്നതെന്ന പരമ്പരാഗത കാഴ്ചപ്പാടാണ് ഈ വിശ്വാസത്തിന് അടിസ്ഥാനം. ഫാഷനുവേണ്ടിയും മറ്റും കണ്ണട വയ്ക്കുന്നവര്‍ കൂടിവരുന്ന ഇക്കാലത്തും കണ്ണടധാരികള്‍ ബുദ്ധിജീവികളാണെന്ന ധാരണ മാറിയിട്ടില്ലെന്നതാണ് ഇത് തെളിയിക്കുന്നത്.

സര്‍വേപ്രകാരം 40 ശതമാനത്തോളം ആളുകള്‍ കണ്ണട വെയ്ക്കുന്നവരോ വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരോ ആണ്. ഇതില്‍ വലിയൊരു വിഭാഗവും ഫാഷനുവേണ്ടി മാത്രമോ ഇന്‍റവ്യൂ പോലുള്ള കാര്യങ്ങള്‍ക്കോ കണ്ണടവയ്ക്കുന്നവരാണ്.

ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും, കണ്ണട വെയ്ക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ആത്മവിശ്വാസം കൈവരുമെന്നും ഇത് ഇന്‍റര്‍വ്യൂ പോലുള്ള അവസരങ്ങളില്‍ അവര്‍ക്ക് ഗുണം ചെയ്യുമെന്നും ലന്‍‌കാസ്റ്റര്‍ സര്‍വകലാശാലയിലെ കേരി കൂപ്പര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കാഴ്ചശക്തിയില്‍ പല കാരണങ്ങള്‍ മൂലം തകരാര്‍ സംഭവിക്കാമെന്നതിനാല്‍ കണ്ണടയേയും ബുദ്ധിയേയും ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം എതിര്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :