ഈ പാനീയങ്ങള്‍ ശീലമാക്കൂ... അപകടകാരികളായ എനര്‍ജി ഡ്രിങ്കുകളോട് ബൈ പറയൂ !

എനര്‍ജി ഡ്രിങ്ക് വീട്ടില്‍ തന്നെയുണ്ടാക്കാം

energy drinks, healtha, health tips, liver, എനര്‍ജി ഡ്രിങ്ക്, ആരോഗ്യം, കരള്‍, ആരോഗ്യ വാര്‍ത്ത
സജിത്ത്| Last Modified ചൊവ്വ, 13 ജൂണ്‍ 2017 (14:48 IST)
കളിയിലും ജീവിതത്തിലും എന്ന് മാത്രമല്ല ചിന്തയില്‍ പോലും ഉണര്‍വ് വാരിവിതറുന്ന പാനീയമായിട്ടാണ് ‘എനര്‍ജി ഡ്രിങ്കു’കളെ പരസ്യങ്ങള്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. യുവജനത തങ്ങളുടെ ഡ്രിങ്ക് ജീവിത ശൈലിയാക്കണമെന്ന് പോലും ചില പരസ്യങ്ങള്‍ ആവശ്യപ്പെടുന്നു. കുട്ടികളും കൌമാരക്കാരും യുവതീയുവാക്കളും അടങ്ങുന്ന വലിയൊരു സമൂഹം ഇന്ന് ഈ ഊര്‍ജ്ജ പാനീയങ്ങളുടെ സ്ഥിരം ഉപയോക്താക്കളുമാണ്. എന്നാല്‍, എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരസ്യങ്ങളില്‍ പറയുന്നത്ര ഗുണമുണ്ടോ? ഇല്ല എന്നാണ് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പല തരത്തിലുള്ള എനര്‍ജി ഡ്രിങ്കുകളും നമുക്ക് വീട്ടില്‍‌വെച്ചുതന്നെ ഉണ്ടാക്കാം. ഏതെല്ലാമാണ് അതെന്ന് നോക്കാം...

ഏറ്റവും നല്ലൊരു എനര്‍ജി ഡ്രിങ്കുകളാണ് ചായയും കാപ്പിയും. ചായയും കാപ്പിയും ഒരു പരിധി വരെ ക്യാന്‍സറിനെ അകറ്റി നിര്‍ത്തുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ബ്രെസ്റ്റ്, ഒവേറിയന്‍ ക്യാന്‍സറുകള്‍ ചെറുക്കാന്‍ ചായയും ലിവറിനെ ബാധിക്കുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്പിയും സഹായിക്കുമെന്നും പറയ്യുന്നു. ഒരുതരത്തിലുള്ള ദോഷവശങ്ങളുമില്ലാത്ത പാനീയമാണ് മോരും സംഭാരവും. ഇത് ആരോഗ്യത്തിനോടൊപ്പം കുളിര്‍മയും നല്‍കും.
പാല് കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് തൈരോ മോരോ സംഭരമോ നല്‍കുന്നത് വളരെ നല്ലതാണ്. വയറ്റിലെ ഗ്യാസ്, അസിഡിറ്റി എന്നിവ അകറ്റാന്‍ ഏറ്റവും മികച്ചൊരു പാനീയവുമാണ് സംഭാരം.

ചെറുനാരങ്ങാജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ഉന്മേഷം നല്‍കുമെന്നു മാത്രമല്ല, ഈ പാനീയം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതിലൂടെ തടി കുറയാന്‍ സഹായിക്കുമെന്നുമാണ് പറയുന്നത്. ക്ഷീണിച്ചു തളര്‍ന്നു വരുമ്പോള്‍ കരിക്കിന്‍ വെള്ളം കുടിക്കുകയാണെങ്കില്‍ ക്ഷണനേരം കൊണ്ടുതന്നെ ക്ഷീണം പമ്പ കടക്കും. ഇതിനു പുറമേ ഛര്‍ദി, വയറിളക്കം തുടങ്ങിയ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒരു മരുന്നു കൂടിയാണിത്. ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഉന്മേഷം പ്രധാനം ചെയ്യാനും ലെമണ്‍ ടീ വളരെ നല്ലതാണ്. ചെറുനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മത്തിനും ഒരുപോലെ സഹായകകവുമാണ്.

ശരീരം തണുപ്പിയ്ക്കാന്‍ സഹായിക്കുന്ന ഏറ്റവും ഉത്തമമായ ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്‍. ഇത് ആരോഗ്യത്തിനും വളരെയേറെ
ഗുണം പ്രധാനം ചെയ്യും. ദാഹം ശമിപ്പിയ്ക്കുന്ന, ശരീരത്തെ തണുപ്പിയ്ക്കുന്ന നല്ലൊന്നാന്തരം ഒരു പാനീയമാണ് ഡ്രൈ മാംഗോ ലസി. സ്വാദിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കും അതുപോലെ ക്ഷീണം അകലാനുമുള്ള
ഒരു പ്രതിവിധി കൂടിയാണ് മസാ‍ല ചായ. ചൂടോ തണുപ്പോ ഉള്ള ഒരു കപ്പ് വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് അത് സാവധാനം ദിവസം മുഴുവനും കുടിക്കുക. ഈ ചെറിയ പ്രവൃത്തി വഴി നിരവധി അത്ഭുതകരമായ ഗുണങ്ങള്‍ നേടാനാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :